
കേരളത്തിലെ ആശുപത്രികളുടെ ക്വാളിറ്റി അളക്കാൻ ഇവിടെ സംവിധാനങ്ങളില്ലെന്ന് തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസറായ മലയാളി ഡോക്ടർ എം വി പിള്ള. അതേസമയം, അമേരിക്കയിൽ അതിനുള്ള സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തിലെ ആശുപത്രികളുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചത്.
ഈ ആശുപ്രതി കളുടെ ക്വാളിറ്റി ആരാണ് അളക്കുന്നത്. ഇവിടെ കിംസ്, എസ്.യു.ടി, അനന്തപുരി, പി.ആർ.എസ്, നിംസ് എല്ലാം ഈ സർജറി ചെയ്യുന്നുണ്ടെങ്കിൽ ഇവരുടെ സർജറിയുടെ ക്വാളിറ്റി ആരാണ് നിശ്ചയിക്കുക? അളക്കുക? അതിനെന്താണ് മാർഗ്ഗമുള്ളത്? എന്നാൽ അമേരിക്കയിൽ അതിന് മാർഗ്ഗമുണ്ട്. ഇലക്ട്രോണിക്ക് മെഡിക്കൽ റിക്കോർഡ് ഉള്ളതു കാരണം രോഗിക്ക് നൽകിയ ചികിത്സയുടെ എല്ലാ വിശദാംശങ്ങളും പരിശോധിക്കാനാവും. രോഗിക്ക് ബൈപാസ് ആവശ്യമുണ്ടായിരുന്നോ? എത്രകാലം ജീവിച്ചിരുന്നു എന്നീ ഡാറ്റകൾ എപ്പോൾ വേണമെങ്കിലും ലഭിക്കും. ഈ ഇലക്ട്രോണിക് ഡാറ്റയിൽ കയറിയാൽ അമേരിക്കയിലെ മൊത്തം ആശുപ്രതികളുടെ പ്രവർത്തനങ്ങളുടെ വിവരം മുഴുവൻ ലഭിക്കും. എല്ലാം സുതാര്യമായതിനാൽ ആശുപ്രതികൾക്ക് ക്വാളിറ്റി നിലനിർത്തിയേ കഴിയൂ.
നമ്മുടെ നാട്ടിൽ ഈ സംവിധാനങ്ങൾ ഇനിയും എത്തിയിട്ടില്ല. എല്ലാം പുകമറയ്ക്കുള്ളിലാണ്. ആശുപ്രതികൾ എന്താണ് ചെയ്തതെന്നോ, അവിടെ എന്താണ് നടന്നതെന്നോ നമുക്ക് അറിയാനാവില്ല. ചികിത്സ കഴിഞ്ഞ രോഗിക്ക് കൊടുക്കുന്ന ബിൽ പക്ഷേ ഒന്നിനൊന്ന് മെച്ചമായിരിക്കും, അഞ്ചുമുതൽ പത്ത് ലക്ഷം വരെയൊക്കെയാണ് ബിൽ. ഇവിടത്തെ ആശുപ്രതികളുടെ ക്വാളിറ്റി പരിശോധിക്കാൻ സംവിധാനങ്ങൾ കൊ ണ്ടുവരേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.