06:29am 08 November 2026
NEWS
സർക്കാർ പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ എസ്എഫ്ഐയുടെ ആരോപണം തള്ളി പൊലീസ്

14/03/2025  02:15 PM IST
nila
സർക്കാർ പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ എസ്എഫ്ഐയുടെ ആരോപണം തള്ളി പൊലീസ്

കളമശേരി പോളീടെക്നിക്കിൽ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐയുടെ ആരോപണം തള്ളി പൊലീസ്. എസ്എഫ്ഐ നേതാവും കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജിനെ കള്ളക്കേസിൽ കുടുക്കി എന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം. എന്നാൽ, അറസ്റ്റിലായവർ കേസിൽ പങ്കുള്ളവർ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും തൃക്കാക്കര എസിപി ബേബി പറഞ്ഞു. 

ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറിയിച്ചാണ് ഹോസ്റ്റലിൽ പരിശോധന നടത്തിയതെന്നാണ് തൃക്കാക്കര എസിപി വ്യക്തമാക്കുന്നത്. ഹോസ്റ്റലിൽ മറ്റു കുട്ടികളും ഉണ്ടായിരുന്നെങ്കിലും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. നിലവിൽ പിടിയിലായവർക്ക് കേസുമായി കൃത്യമായ ബന്ധമുണ്ട്. പൂർവ്വ വിദ്യാർത്ഥികൾക്ക് അടക്കം കേസിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളേജ് അധികാരികളെ രേഖാമൂലം അറിയിച്ച ശേഷമാണ് പരിശോധന നടന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img