03:16am 29 October 2026
NEWS
തെന്നല ബാലകൃഷ്ണപിള്ള: കോൺഗ്രസ്സ് പ്രസ്ഥാനത്തിന് എന്നും കുളിർമയും കരുത്തും മാത്രം പകർന്ന ഗാന്ധിയൻ
06/06/2025  02:14 PM IST
ജോൺഗിൽബർട്ട്
തെന്നല ബാലകൃഷ്ണപിള്ള: കോൺഗ്രസ്സ് പ്രസ്ഥാനത്തിന് എന്നും കുളിർമയും കരുത്തും മാത്രം പകർന്ന ഗാന്ധിയൻ

ഏഴ് പതിറ്റാണ്ട് നീണ്ട രാഷ്ടീയ ജീവിതം ഇന്ത്യൻ നാഷനൽ കോൺഗ്സ്സിനു വേണ്ടി മാത്രം ഉഴിഞ്ഞ് വച്ച് യാത്രയായ ആദർശത്തിന്റെ ആൾരൂപം തെന്നല ബാലകൃഷ്ണപിള്ള.

രണ്ടു വട്ടം കെ പി സി സി അദ്ധ്യക്ഷനും , എം പി യും, എം എൽ എ , നിരവധി മറ്റു പദവികളും അലങ്കരിച്ചിരുന്ന  തെന്നല ബാലകൃഷ്ണപിള്ള അന്യം നിന്നുകൊണ്ടിരിക്കുന്ന ആദർശ രാഷ്ട്രീയത്തിന്റെ അവശേഷിക്കുന്ന കണ്ണികളിൽ അതികായനായിരുന്നു.

സൗമ്യതയും സ്നേഹസമ്പന്നതയും , സൗഹാർദ്ദവും മാത്രം കരുത്തായി അച്ചടക്കത്തിലും ആദർശത്തിലും അടിയുറച്ചു നിന്ന അതികായനായ തെന്നലയ്ക്ക് ഒരു കൊടുങ്കാറ്റിന്റെ ശക്തി യായിരുന്നു കോൺഗ്രസ്സ് പാർട്ടിക്കകത്ത് .

പാർട്ടി നേരിട്ട പല പ്രതിസന്ധികളിലും പ്രശ്ന പരിഹാരങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ സ്വീകാര്യനായിരുന്ന സർവ്വാദരണീയനായിരുന്നു തെന്നല ബാലകൃഷ്ണ പിള്ള.

ആദർശ രാഷ്ട്രീയത്തിന്റെ കാവൽ ഭടനായിരുന്ന അദ്ദേഹം എല്ലാ തലമുറയ്ക്കും മാതൃകയായ രാഷ്ട്രീയ നേതാവാണ്.
അടിപതറാത്ത ആദർശ ജീവിതവും , സൗമ്യതനിറഞ്ഞ മുഖഭാവവും നിസ്വാർത്ഥ സേവനത്തിന്റെ കരുത്തും അദ്ദേഹത്തിന് രാഷ്ട്രീയത്തിനതീതമായ ആദരവും അംഗീകാരവും പൊതുസ്വീകാര്യതയും പൊതു സമൂഹത്തിൽ നേടികൊടുത്തു.

സ്വന്തം സ്വത്തുക്കളും, പണവും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി സമർപ്പിച്ച് ആദർശത്തിൽ അടിയുറച്ച് ജീവിതം നയിച്ച തെന്നല ബാലകൃഷ്ണപിള്ളയുടെ ജീവിതയാത്ര വർത്തമാന കാല നേതാക്കളും രാഷ്ട്രീയ വിദ്യാർത്ഥികളും പാഠപുസ്തകമാക്കേണ്ടതാണ്.
തനിക്ക് ചുറ്റുമുള്ള എല്ലാവർക്കും എന്നും സ്നേഹത്തിന്റേയും സൗമ്യതയുടേയും സഹകരണത്തിന്റേയും സുഗന്ധം മാത്രം പരത്തി കടന്നുപോയ നേതാവിന് പ്രണാമം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img