12:59pm 24 April 2026
NEWS
തേക്കടി പെരിയാർ ടൈഗർ റിസർവും കാർഡമം കൗണ്ടി ബൈ സന്താരിയും സംയുക്തമായി ഭൗമദിനം ആഘോഷിച്ചു.

24/04/2026  11:34 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തേക്കടി പെരിയാർ ടൈഗർ റിസർവും കാർഡമം കൗണ്ടി ബൈ സന്താരിയും സംയുക്തമായി ഭൗമദിനം  ആഘോഷിച്ചു

 

കൊച്ചി, ഏപ്രിൽ 24, 2026: ലോക ഭൗമദിനത്തോടനുബന്ധിച്ച് പെരിയാർ ടൈഗർ റിസർവും, കേരള വനം വന്യജീവി വകുപ്പും, മുത്തൂറ്റ് ഗ്രൂപ്പിന്റെ ഭാഗമായ സന്താരി റിസോർട്ട്സും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തേക്കടിയിലെ കാർഡമം കൗണ്ടി ബൈ സന്താരിയിൽ നടന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ വർക്ക്‌ഷോപ്പ് പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ. ഉദ്ഘാടനം ചെയ്തു. തുടർന്ന് പെരിയാർ ടൈഗർ റിസർവിന്റെ നേച്ചർ എജുക്കേഷൻ ഓഫീസർ സേതു പാർവതി സ്വാഗതവും, അസിസ്റ്റന്റ് നേച്ചർ എജുക്കേഷൻ ഡയറക്ടർ സുനിൽ സി ജി ആശംസകളും നേർന്നു. കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കൽ, സുസ്ഥിര ജീവിതശൈലി എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകളും പ്രായോഗിക പരിശീലനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.

 

തേക്കടിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 33 വിദ്യാർത്ഥികൾ പരിശീലനം നേടിയ നാച്ചുറലിസ്റ്റുകളുടെ നേതൃത്വത്തിൽ നേച്ചർ വാക്കിൽ പങ്കെടുത്തു. കൂടാതെ, പെരിയാർ ടൈഗർ റിസർവിലെ കൺസർവേഷൻ ബയോളജിസ്റ്റ് രമേഷ് ബാബു നയിച്ച ബോധവൽക്കരണ ക്ലാസും ക്യാമ്പിന്റെ ഭാഗമായി നടന്നു. പെരിയാറിലെ ജൈവവൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾ നേരിട്ട് മനസ്സിലാക്കി. കൂടാതെ, റിസോർട്ടിൽ നടപ്പിലാക്കുന്ന സുസ്ഥിര പരിസ്ഥിതി മാതൃകകളും കുട്ടികൾക്ക് പരിചയപ്പെടുത്തി.

 

തേക്കടിയിലെ കാർഡമം കൗണ്ടി ബൈ സന്താരിക്കു പുറമെ ആലപ്പുഴയിലെ സന്താരി പേൾ ബീച്ച് റിസോർട്ട്, സന്താരി റിവർസ്കേപ്‌സ്, കോസ്റ്റാറിക്കയിലെ സന്താരി റിസോർട്ട് ആൻഡ് സ്പാ തുടങ്ങി ലോകമെമ്പാടുമുള്ള  സന്താരിയുടെ എല്ലാ റിസോർട്ടുകളിലും 'എർത്ത് അവർ' ആചരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സന്ദർശകരെ ഉൾപ്പെടുത്തി വൃക്ഷത്തൈകൾ നടുകയും ചെയ്തു.

"ഈ വർഷത്തെ ലോക ഭൗമദിനാചരണത്തിന്റെ പ്രധാന പ്രമേയമായ 'നമ്മുടെ കരുത്ത്, നമ്മുടെ ഗ്രഹം' എന്നത്, മാറ്റങ്ങൾ പലപ്പോഴും ലളിതവും ബോധപൂർവവുമായ തീരുമാനങ്ങളിലൂടെയാണ് തുടങ്ങുന്നത് എന്ന ഓർമ്മപ്പെടുത്തലാണ്. ഇത്തരം പരിപാടികളിലൂടെ യുവതലമുറയിൽ  പ്രകൃതിയോട് താൽപ്പര്യം വളർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മാലിന്യം കുറച്ചും പ്രകൃതി വിഭവങ്ങൾ കരുതലോടെ ഉപയോഗിച്ചും ഭൂമിയെ സംരക്ഷിക്കാൻ എല്ലാവരും മുൻകൈ എടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," സന്താരി റിസോർട്ട്‌സ് എക്‌സ്‌പീരിയൻസ് വൈസ് പ്രസിഡന്റ് സോബി ദേവദാസൻ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img