11:07pm 29 August 2026
NEWS
രണ്ടു ക്ഷേത്രങ്ങളിലെ മോഷണത്തിൽ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോ​ഗമിക്കുന്നു

18/01/2025  08:32 AM IST
nila
രണ്ടു ക്ഷേത്രങ്ങളിലെ മോഷണത്തിൽ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോ​ഗമിക്കുന്നു

പാലക്കാട്ടെ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.  ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രം, വടുകനാംകുറുശ്ശി ക്ഷേത്രം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. 

ഭണ്ഡാരം കുത്തിത്തുറന്നാണ് പണം കവർന്നത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പെരുമാങ്ങോട് ക്ഷേത്രത്തിനു മുൻവശത്തെ ആൽമരത്തിനു സമീപം വെച്ചിരുന്ന ഭണ്ഡാരവും വടുകനാംകുറുശ്ശിയിൽ ക്ഷേത്ര മുറ്റത്തെ ഭണ്ഡാരവും കുത്തിത്തുറന്നു. ക്ഷേത്രത്തിന് സമീപത്തെ വീടുകളിലെ ഗേറ്റിന്റെ പൂട്ടും തകർത്ത് അകത്തു കടന്നെങ്കിലും ഒന്നും ലഭിച്ചില്ല. പിന്നാലെയാണ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നതെന്നാണ് പൊലീസിന്റെ നിഗമനം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img