
ചെങ്ങന്നൂർ: വാച്ച് കടയിൽ മോഷണം. ചെങ്ങന്നൂർ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ജേക്കബ്ബ് വി സ്കറിയായുടെ ഉമസ്ഥതയിലുള്ള സിറ്റിസൺ വാച്ച് കടയിലാണ് ഓണ നാളിൽ മോഷണം നടന്നത്. 12000 രൂപ വില വരുന്ന 6 വാച്ചുകൾ 3000 രൂപ വില വരുന്ന 6 ക്ളോക്കുകൾ , കൂടാതെ ചെങ്ങന്നൂർ വൈ എം സി ഏയുടെ വിശപ്പ് രഹിത ചെങ്ങന്നൂർ ഭക്ഷണ പെട്ടിയിലേക്ക് പൊതു ജനങ്ങൾ നിക്ഷേപിച്ച 800 രൂപ എന്നിവയാണ് കവർന്നത്. വ്യാഴാഴ്ച രാത്രി 8 മണിക്ക് അടച്ച കട ഓണാവധി കഴിഞ്ഞ് ശനിയാഴ്ച രാവിലെ 8.30 ഓടെ ജീവനക്കാരൻ എത്തിയതോടെയാണ് കവർച്ചയുടെ ലക്ഷണം കാണപ്പെട്ടത്.
കടയുടെ ഷട്ടറിൻ്റെ ഒരു താഴ് അറത്തു മാറ്റിയിരുന്നു.
രണ്ടാമത്തെ താഴ് പൊളിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതായും കാണപ്പെട്ടു. തുടർന്ന് ചെങ്ങന്നൂർ പോലീസ് എത്തി പരിശോധന നടത്തി. ഷട്ടർ പൊളിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ആസ്ബസ്റ്റോറ്സ് ഷീറ്റ് പൊളിച്ചാണ് മോഷ്ടാവ് കായുടെ അകത്തേക്ക് ഇറങ്ങിയത്. ഭിത്തി വഴി ഇറങ്ങുന്നതിന് ഇടയിൽ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്ളോക്കുകൾക്ക് കേടുപാടുകൾ പറ്റി. വിശപ്പ് രഹിത ഭക്ഷണ പെട്ടിയുടെ ഗ്ളാസ്സ് തകർത്താണ് പണം കവർന്നത്. ചെങ്ങന്നൂർ പോലീസ് കേസെടുത്തു.











