
വ്യവസ്ഥ ലംഘിക്കുന്ന നിര്‍മാതാക്കളുമായും താരങ്ങളുമായും സഹകരിക്കില്ലെന്നും തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.
ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമകള്‍ റിലീസ് ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി തിയേറ്റര്‍ ഉടമകള്‍. റിലീസിന് ശേഷം രണ്ട് ആഴ്ചയ്ക്കുള്ളില്‍ സിനിമ ഒടിടിയില്‍ വരുന്നുണ്ടെന്നാണ് തിയേറ്റര്‍ ഉടമകളുടെ പരാതി. തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് മുന്‍പ് ഒടിടിയില്‍ നല്‍കരുതെന്ന് വ്യവസ്ഥ ലംഘിക്കപ്പെടുന്നുവെന്നും തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടി.
വ്യവസ്ഥ ലംഘിക്കുന്ന നിര്‍മാതാക്കളുമായും താരങ്ങളുമായും സഹകരിക്കില്ലെന്നും തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. അതേസമയം ഇതിന് മുമ്പും ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉടമകളുടെ സംഘടനയായ ഫിയോക് ഉന്നയിച്ചിരുന്ന്. ചിത്രം ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നായിരുന്നു അന്നും ആവശ്യം.
Photo Courtesy - google