02:46pm 14 August 2026
NEWS
വൈ.എം.സി.എ അഖില കേരള ദേശീയ ഗാന- ദേശഭക്തിഗാന മത്സരം നടന്നു.
14/08/2026  12:24 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വൈ.എം.സി.എ അഖില കേരള ദേശീയ ഗാന- ദേശഭക്തിഗാന മത്സരം നടന്നു

 

കൊച്ചി:  എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ അഖില കേരള  ഇന്റർ സ്കൂൾ  ദേശീയ ഗാന - ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു.
 ദേശഭക്തിഗാന മത്സരത്തിൽ ഹൈസ്കൂൾ  വിഭാഗത്തില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍ മാർത്തോമാ പബ്ലിക് സ്കൂൾ കാക്കനാട്,  സെന്റ് തോമസ് ഗേൾസ് ഹൈ സ്കൂൾ പെരുമാനൂർ,  ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില എന്നിവരും 
യു പി വിഭാഗത്തില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍
ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില,സെന്റ് തോമസ് ഗേൾസ് ഹൈ സ്കൂൾ പെരുമാനൂർ, മാർത്തോമാ പബ്ലിക് സ്കൂൾ കാക്കനാട് എന്നിവരും നേടി. 

ദേശീയ ഗാന മത്സരത്തിൽ
ഹൈസ്കൂൾ  വിഭാഗത്തില്‍ മാർത്തോമാ പബ്ലിക് സ്കൂൾ കാക്കനാട്,  ഇൻഫന്റ്  ജീസസ് പബ്ലിക് സ്കൂൾ പറവൂർ, ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില എന്നിവരും 
യു പി വിഭാഗത്തില്‍
ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില,  മാർത്തോമാ പബ്ലിക് സ്കൂൾ കാക്കനാട്,  ഇൻഫന്റ്  ജീസസ് പബ്ലിക് സ്കൂൾ പറവൂർ എന്നിവര്‍ക്കാണ് ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി.കെ. വർഗീസിന്റെ  അധ്യക്ഷതയില്‍  നടന്ന പരിപാടി 
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ  പി.കെ സതീഷ് ഉദ്ഘാടനം ചെയ്തു.  വൈ.എം.സി.എ പ്രസിഡന്റ് റെജി എ ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷോൺ ജെഫ് ക്രിസ്റ്റഫർ, സജി എബ്രഹാം തുടങ്ങിയവര്‍  പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img