
ദോഹ:കലയും സിനിമയും സംഗീതവും ഒരേ താളത്തിൽ ലയിച്ച വർഷമായി 2025 ഖത്തറിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ഇടംപിടിച്ചു. ദോഹ ഫിലിം ഫെസ്റ്റിവലിന്റെ പുതുജീവൻ മുതൽ ലാറ്റിൻ അമേരിക്കൻ കലയുടെ വർണ്ണവിസ്മയം വരെ, ആഗോള സംഭാഷണത്തിന്റെയും പ്രാദേശിക ആത്മാവിന്റെയും സംഗമഭൂമിയായി രാജ്യം മാറി.നാഷണൽ മ്യൂസിയം ഓഫ് ഖത്തറിലെ LatinoAmericano പ്രദർശനം ആൻഡീസിന്റെയും അറേബ്യൻ മരുഭൂമിയുടെയും ഇടയിൽ ദൃശ്യസംവാദം തീർത്തപ്പോൾ, Tasweer Photo Festival സമുദ്രസ്മരണകളും മനുഷ്യബന്ധങ്ങളും ക്യാമറക്കണ്ണിലൂടെ പറഞ്ഞു. എം.എഫ്. ഹുസൈന്റെ സഞ്ചാരജീവിതത്തെ കലാസ്മരണയാക്കി മാറ്റിഎജുക്കേഷൻ സിറ്റിയിലെ Lawh Wa Qalam മ്യൂസിയം. അദ്ദേഹത്തിന്റെ പൈതൃകം ലോകത്തിന് മുന്നിൽ സൂക്ഷിച്ചു.അര നൂറ്റാണ്ടിന്റെ സാംസ്‌കാരിക പൈതൃകം ആഘോഷിച്ച NMoQയും, ഐ.എം. പെയിയുടെ ജ്യാമിതീയ ദർശനം തുറന്നുകാട്ടിയ ഇസ്‌ലാമിക് ആർട്ട് മ്യൂസിയം പ്രദർശനവും ഖത്തറിന്റെ മ്യൂസിയം സംസ്കാരത്തിന് പുതിയ അർത്ഥം നൽകി. അതിനിടെ, 60-ത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള അഭ്രഭാഷകൾ ഒന്നിച്ച DFF 2025, ദോഹയെ അന്താരാഷ്ട്ര ചലച്ചിത്ര ഭൂപടത്തിൽ ഉറപ്പിച്ചു.
കടലിന്റെ ഓർമ്മകൾക്ക് പുനർജന്മം നൽകിയ Traditional Dhow Festival മുതൽ, കായികതാളത്തിൽ കലയുടെ നിറങ്ങൾ ചേർത്ത FIFA Arab Cup ആഘോഷങ്ങൾ വരെ; കതാരയിൽ വിരിഞ്ഞ കലോത്സവങ്ങളും ഔദ് സംഗീതത്തിന്റെ മാധുര്യവും ഒന്നിച്ചുചേർന്ന് 2025-നെ ഖത്തറിന്റെ പോയ വർഷം സാംസ്‌കാരിക കവിതയാക്കി മാറ്റി.











