10:17am 11 November 2026
NEWS
മാനസികാരോഗ്യത്തിനായി ലോകം ദോഹയിൽ ഒന്നിക്കുന്നു
21/09/2025  10:51 AM IST
nila
മാനസികാരോഗ്യത്തിനായി ലോകം ദോഹയിൽ ഒന്നിക്കുന്നു

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഖത്തർ ആറാമത് ഗ്ലോബൽ മിനിസ്റ്റീരിയൽ മെന്റൽ ഹെൽത്ത് സമ്മിറ്റ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു. 2025 സെപ്റ്റംബർ 30-നും ഒക്ടോബർ 1-നും ദോഹയിൽ നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം “Transforming Mental Health through Investment, Innovation and Digital Solutions” എന്നാണ്.
ആരോഗ്യമന്ത്രി‍മാർ, വിദഗ്ധർ, അന്താരാഷ്ട്ര സംഘടനകൾ തുടങ്ങി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ   ഉച്ചകോടിയിൽ പങ്കാളിത്തംവഹിക്കും.
 രണ്ട് പാനൽ ചര്‍ച്ചകളും ആറു വർക്ക്‌ഷോപ്പുകളും ഉള്‍പ്പെടെയുള്ള പരിപാടികളാണ് ഉച്ച കോടിയിൽ ഒരുക്കിയിരിക്കുന്നത്. 64-ഓളം പ്രാദേശികവും അന്താരാഷ്ട്രവുമായ വക്താക്കൾ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും.
മാനസികാരോഗ്യം പൊതുജനാരോഗ്യത്തിന്റെയുംസാമൂഹികനീതിയുടെയുംമനുഷ്യാവകാശത്തിന്റെയും അവിഭാജ്യഘടകമാണെന്നനിലയിൽ,ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ പ്രമേയത്തോടും ഭിന്നശേഷിക്കാരായവരുടെ അവകാശ കൺവെൻഷനും ഉച്ചകോടി സാക്ഷ്യം വഹിക്കും.
“ആഗോള തലത്തിൽ മാനസികാരോഗ്യ രംഗത്തെ പുരോഗതിക്ക് നിക്ഷേപം, നവീകരണം, ഡിജിറ്റൽ പരിഹാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഈ ഉച്ചകോടി നിർണായക പങ്ക് വഹിക്കും. മുൻ ഉച്ചകോടികളിലെ നേട്ടങ്ങളെ അടിസ്ഥാനമാക്കി ആഗോള സഹകരണത്തോടെ സമഗ്രമായ അജണ്ടയാണ് മുന്നോട്ട് വെക്കുന്നത്.”
ഖത്തറിന്റെ മൂന്നാമത്തെ നാഷണൽ ഡെവലപ്മെന്റ് സ്ട്രാറ്റജിയുടെയും പൊതുജനാരോഗ്യ രംഗത്തെ ദേശീയ പദ്ധതികളുടെയും ഭാഗമായാണ് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന്
സംഘാടനസമിതി ചെയർമാൻ ഡോ. സാലിഹ് അലി അൽ മറ്രി പറഞ്ഞു.“സേവന നവീകരണം, ഡിജിറ്റലൈസേഷൻ, ടെലിഹെൽത്ത്, വെബ്-ടെക്നോളജികൾ തുടങ്ങി നിർണായക വിഷയങ്ങളെ കുറിച്ച് ചർച്ച നടത്താൻ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ ഗ്ലോബൽ മിനിസ്റ്റീരിയൽ മെന്റൽ ഹെൽത്ത് സമ്മിറ്റിനെ WHO വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്നതായി 
ലോകാരോഗ്യ സംഘടനയിലെ (WHO) നോൺ-കമ്മ്യൂണിക്കേബിൾ ഡിസീസസ് & മെന്റൽ ഹെൽത്ത് ഡയറക്ടർ ഡേവോറ കെസ്റ്റൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img