
ദോഹ :ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്നാരംഭിച്ച മാമ്പഴ മേളയിൽ മിന്നും താരമായി ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ 'മിയാസാക്കി' . ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവർന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് ഏകദേശം മൂന്ന് ലക്ഷം രൂപവരെ രൂപയാണ് വില. മിയസാക്കിക്ക് ലുലുവിലെ വില 595 ഖത്തർ റിയാലാണ് .,ഇന്ത്യയിൽ നിന്നാണ് ലുലു ഈ വ്യത്യസ്ത മാമ്പഴം ഇറക്കുമതി ചെയ്തത് . എയർപോർട്ട് റോഡ് , അൽ ഗരാഫ ലുലു ഹൈപ്പർമാർക്കറ്റുകളിൽ മിയസാക്കി വില്പനക്കായുണ്ട് . 1940 കളിൽകാലിഫോർണിയയിൽ പിറവിയെടുത്ത മിയാസാക്കി മാമ്പഴം പിന്നീട് ജപ്പാനിലെ മിയാസാക്കി നഗരത്തിലേക്ക് കടന്ന് ആ പേര്സ്വന്തമാക്കുകയായിരുന്നു .ജപ്പാനില്‍ തന്നെയാണ് ഇത് കാര്യമായി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലും ഇപ്പോൾ കർഷകർ ഉത്പാദനം ആരംഭിച്ചിട്ടുണ്ട് .
പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഈ മാമ്പഴത്തിനു അസാധാരണമായ രുചിയുംഊർജ്ജസ്വലമായ നിറവും ഉണ്ട് . , കുറഞ്ഞ പഞ്ചസാരയുടെ അളവ് , പ്രതിരോധ ശേഷി / ദഹന ശേഷി എന്നിവ കൂട്ടാനുള്ള കഴിവ് കൂടുതലായുണ്ട് എന്നതാണ് മിയാസാക്കി മാമ്പഴത്തിന്റെ പ്രത്യേകത .
മെയ് അഞ്ചിന് മാമ്പഴ മേള അവസാനിക്കും











