
മലപ്പുറം : നാട്ടൂര് അപ്പാട് വീട്ടിൽ മുഹമ്മദ് അനീസിന്റെ ടെറസിന്റെ മുകളിലാണ് ലോകത്തെ ഏറ്റവും വിലകൂടിയ മിയാസാക്കി മാമ്പഴം കൃഷി ചെയ്തത് .ഗൾഫിൽ നിന്ന് ജോലി മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയ യുവകർഷകനാണ് മുഹമ്മദ് അനീസ് .മുഹമ്മദ് അനീസിനെ കൃഷിയോട് പ്രത്യേകിച്ച് മാമ്പഴ കൃഷിയോട് വലിയ താല്പര്യമാണ് ബഡ് ചെയ്ത കൃഷി ഉൾപ്പെടെ 30 ൽ പരം വ്യത്യസ്ത മാമ്പഴങ്ങൾ ഇന്ന് മുഹമ്മദ്അനീസിൻ്റെ കൃഷിയിടത്തിലുണ്ട് ഒട്ടുമിക്ക കൃഷികളും വീടിന് മുകളിൽ തന്നെയാണ് ചെയ്തിട്ടുള്ളത്.അതിൽ പ്രധാനപ്പെട്ട ഒരു മാമ്പഴമാണ് മിയാസാക്കി മാമ്പഴം. അന്താരാഷ്ട്ര വിപണിയിൽ കിലോ 35000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ വില വരും ഈ മിയാസാക്കി മാമ്പഴത്തിന്-മിയ സാക്കി മാവിൻ തൈ കഴിഞ്ഞവർഷത്തെ മഴക്കാലത്ത് തിരൂരിലെ ഒരു നഴ്സറിയിൽ നിന്ന് സ്വന്തമാക്കിയതാണ്.ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മാമ്പഴങ്ങളിൽ ഒന്നായ മിയാസാക്കിക്ക് ഈ പേര് വന്നത് ജപ്പാനിലെ ക്യൂഷ്യ ദ്വീപിലെ മിയാസാക്കി പ്രിഫെക്ചറിൽ നിന്നാണ് ഈ മാമ്പഴത്തിന്റെ ഉൽഭവം ഇതിനെ മറ്റൊരു പേരിലും അറിയപ്പെടുന്നു തെളിച്ച സൂര്യൻറെ മുട്ട ( ടായിയോ നോ ട മാങ്ങോ )
ഇവയുടെ പ്രധാന സവിശേഷതകൾ
തോൽ ഞെട്ടി മുതൽ തിളക്കം മാറുന്ന ചുവപ്പുനിറവും ശരാശരി 350 ഗ്രാം മുതൽ 510 ഗ്രാം വരെ തൂക്കവും തേൻ പോലും മധുരവും ആണ് മിയാസാക്കി .ഇവ കൃഷി ചെയ്യുമ്പോൾ ഗ്രീൻ ഹൗസുകളിലാണ് വളർത്തേണ്ടത് ഫലങ്ങൾ പാകമായാൽ മരത്തിൽ നിന്ന് വി ആർ ആവുമ്പോൾ ഓരോ മാമ്പഴത്തിനും നെറ്റ് കെട്ടി സംരക്ഷണം നൽകണം നെറ്റ് വീണു കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞ് ഇത് പാകമാവുകയുള്ളൂ എന്നും മിയാസാക്കിക്കും മാർക്കറ്റിൽ അപരൻ ഉണ്ട് എന്നും യുവകർഷകൻ മുഹമ്മദ് അനീഷ് പറയുന്നു.ഇന്ത്യയിലെ ഒഡീഷയിലെ കലയാൻ ജില്ലയിലാണ് ഈ മാമ്പഴം ആദ്യമായി കണ്ടത് എന്ന് പറയപ്പെടുന്നു.പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ആൻറിഓക്സ്ഡുകളും ധാരാളം അടങ്ങിയ ഈ മാമ്പഴത്തിന് അസാധാരണമായ രുചിയും ഊർജ്ജസ്വലമായ നിറവും ഉണ്ട് .
മിയാസാക്കി അല്ലാതെ നാം ഡോക്കുമയി പർപ്പിൾ ശ്രീ മൂവ ,നാം ഡോക്യുമയി ഗോൾഡ്,നാം ഡോക്കുമായി ഗ്രീൻ,റെഡ് ഐവറി , ഗോലക്ക് , ബെങ്ങര പള്ളി,മൂവാണ്ടൻ ,ജംബോ റെഡ്,ബനാന മംഗോ,ഹിമ പസന്ത് ,നാസി പസന്ത്,മല്ലിക , സൂപ്പർ ക്യൂൻ, ഹോംഗ്സിയാൻ, ക്യൂസാം റോഡ്,തുടങ്ങിയവ മുഹമ്മദ്അനീസിന്റെ കൃഷിയിടത്തിലെ വ്യത്യസ്ത മാമ്പഴങ്ങൾ ആണ് -ഒരു മാവിൽ തന്നെ പതിനാലോളം വ്യത്യസ്ത മാമ്പഴങ്ങൾ അനീസ് ബെഡ് ചെയ്തെടുത്തിട്ടുണ്ട്.











