
ദോഹ: ലോകത്തിലെ അപൂർവ ക്ലാസിക് കാറുകളുടെ മഹാസംഗമവുമായി
ആറാമത് ഖത്തർ ക്ലാസിക് കാർ എക്സിബിഷന് പേൾ ഐലന്റിൽ തുടക്കമായി.
ഗൾഫ്-ഖത്തർ ക്ലാസിക് കാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ പരിപാടി നവംബർ 23 വരെ തുടരും.
പ്രമുഖ ശൈഖുമാരും ഉന്നതോദ്യോഗസ്ഥരും വിവിധരാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും പങ്കെടുത്തചടങ്ങിൽ
ഖത്തർ മ്യൂസിയംസ് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയർപേഴ്സൺ ഷെയ്ഖാ അൽ മയ്യാസ ബിൻ ഹമദ് അൽ താനി
ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം അഞ്ച് വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. മികച്ച മൂന്ന് കാറുകളെ ഓരോ വിഭാഗത്തിലും പുരസ്കാരങ്ങൾ നൽകി ആദരിക്കും. ഏറ്റവും നന്നായി പുതുമയോടെ സംരക്ഷിച്ച കാർ, ഐക്കോണിക് കാർ തുടങ്ങിയ പ്രത്യേക അവാർഡുകളും നൽകും.
ക്ലാസിക് കാർ പ്രേമികളെ ഒരുമിക്കുന്ന ഒരു വേദിയായി മാറിയതായും ഈ ഇവന്റ് വെറും കാറുകൾ കാണിക്കുന്നതിലുപരി നവീകരണത്തിന്റെ, ഡിസൈന്റെയും ചരിത്രത്തിന്റെയും കഥകൾ പറയുന്നുവെന്ന്
ഗൾഫ്-ഖത്തർ ക്ലാസിക് കാർ അസോസിയേഷൻ ചെയർമാൻ ഹെ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽ താനിപറഞ്ഞു.
ഓരോ എഡിഷനും പുതിയതും വ്യത്യസ്തവുമായ അനുഭവം നൽകാൻ ശ്രമിക്കുന്നുവെന്ന്
അസോസിയേഷൻ ബോർഡ് അംഗം ഷെയ്ഖ് നവാഫ് ബിൻ നാസിർ ബിൻ ഖാലിദ് അൽ താനിപറഞ്ഞു.
പ്രദർശനം വിനോദപരമായ ഒരു പരിപാടിയല്ല, മറിച്ച് സാംസ്കാരിക–സാങ്കേതിക ഇടപെടലുകൾക്ക് ഒരു തുറന്ന വേദിയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം പ്രദർശനത്തിൽ ജിസിസിയിൽ നിന്ന് വരുന്ന കാറുകൾ 40% പങ്കാളിത്തം നേടുന്നു. വിവിധ ചരിത്രഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന അപൂർവ ആഡംബര വിൻറേജ് കാറുകളാണ് ഇതിലൂടെ ഒരുമിച്ചു വരുന്നതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി
എൻജിനീയർ അബ്ദുലതീഫ് അലി അൽ യാഫി വ്യക്തമാക്കി.
Qatar Auto Museumന്റെ ആദ്യ പങ്കാളിത്തം ഈ എഡിഷന് പുതിയ വ്യത്യസ്തതയാണ് നൽകുന്നതെന്നും, 1886-ലെ Benz Patent-Motorwagenന്റെ റെപ്ലിക്ക ഉൾപ്പെടുത്തിയിരിക്കുന്നത് ആധുനിക ഓട്ടോമൊബൈൽ ചരിത്രത്തിന്റെ തുടക്കത്തിലേക്കുള്ള ഒരു യാത്രയാണെന്നുംഖത്തർ മ്യൂസിയംസ് സി.ഇ.ഒ മുഹമ്മദ് സാദ് അൽ റുമൈഹി പറഞ്ഞു.
പേളിൽ വിൻറേജ് ഭംഗിയുടെ വിരുന്ന്ആസ്വദിക്കാനെത്തുന്നകുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദ, കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.











