
ദോഹ: പ്രവാസലോകം പെരുന്നാള്‍ ആഘോഷത്തിന്റെ ആഹ്ലാദത്തിലാണ്.
പ്രവാചകൻ ഇബ്റാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും ഒഴുകിയെത്തി. അറഫയും ഹജ്ജും വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദം കൂടിയാണ് ബലി പെരുന്നാൾ.രാവിലെ ലുസൈൽ പ്രാർത്ഥനാ സ്ഥലത്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി പൗരന്മാർക്കൊപ്പം ഈദ് അൽ അദ്ഹ നമസ്കാരം നിർവഹിച്ചു.
സൗദി ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം വെള്ളിയാഴ്ച്ച തന്നെയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
രാവിലെ 4:58നാണ് ഖത്തറിൽ പെരുന്നാള്‍ നമസ്കാരം നടന്നത്. നൂറുകണക്കിനാളുകള്‍ നമസ്കാരത്തില്‍ പങ്കെടുത്ത് ആശംസകള്‍ കൈമാറി. ആഴ്ചകള്‍ക്കുമുമ്പ് തന്നെ പെരുന്നാള്‍ നമസ് കാരത്തിനായി പള്ളികളില്‍ സൗകര്യങ്ങള്‍ ഓരുക്കിയിരുന്നു. പള്ളികൾക്കുപുറമെ ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്ക്കാരത്തില്‍ നൂറുക്കണക്കിന് വിശ്വാസികളെത്തി.രാജ്യത്തെ 710 കേന്ദ്രങ്ങളാണ് ഖത്തർ മതകാര്യമന്ത്രാ ലയം പെരുന്നാൾ നമസ്ക്കാരത്തിനായിസജ്ജമാക്കിയത്.
എഡ്യകേഷൻ സിറ്റി സ്റ്റേ ഡിയത്തിൽ നടന്ന ഈദ് നമസ്ക്കാരത്തിൽഖത്തർ അമീറിന്റെ മാതാവും ഖത്തർ ഫൗണ്ടെഷൻചെയർ പേഴ് സണുമായഷെയ്ക മോസ പങ്കെടുത്തു. കുടുംബാങ്ങളുംകുട്ടികളുമടക്കം ആയിരകണക്കിനുവിശ്വാസികൾ പങ്കെടുത്ത എഡ്യുകേഷൻ സിറ്റി സ്റ്റേഡി യത്തിൽ കുട്ടികൾക്ക് പെരുന്നാൾ സമ്മാനങ്ങൾ നൽകി.
അൽസദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ഈദ്നമസ്കാരത്തിൽ ഖുത്വുബ മലയാള പരിഭാഷക്ക് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി നേതൃത്വംനൽകി.ഉയർന്നതാപനിലയിലയിലെകാലാവസ്ഥയിലാണ്ഈവർഷത്തെബലിപെരുന്നാൾ.കത്താറ, ലുസൈൽ, ഓൾഡ് എയർ പോർട്ട്, കോർണീഷ്, മുശരിബ് ഡൌൺ ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ വൈവിധ്യ മാർന്ന പെരുന്നാൾ ആഘോഷങ്ങളും വിനോദപരിപാടികളും നടക്കും. രാജ്യത്തെ പാർക്കുകളും ബീച്ചുകളും പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മോടി പിടി പ്പിച്ചിട്ടുണ്ട്. പ്രവാസികളുടെ കൂട്ടായ്മകളും വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.ഇന്ന്ഉച്ചകഴിഞ്ഞു 3:30മുതൽ വക്ര ഡി പി എസ് മൊണാർക്ക് സ്കൂളിൽ റേഡിയോ സുനോ ഡാൻസ് കാർണിവൽ സീസൺ 2 ഫൈനൽ മത്സരങ്ങൾ അരങ്ങേറും.
വൈകുന്നേരം 6ന് പയ്യന്നൂർ സൗഹൃദവേദിസംഘടിപ്പിക്കുന്ന ഖത്തർ നാഷണൽ കൺ വൻ ഷൻ സെന്ററിൽനടക്കുന്ന 'മുന്തിരി നിലാവ്'സംഗീതനിശ
പ്രശസ്ത ഗായകൻ ബിജു നാരായണനും സംഘവും നയിക്കും. രാജ്യത്തെ സ്വകാര്യ മേഖലയിൽ മൂന്ന് ദിവസമാണ് പെരുന്നാൾ അവധി. സാധാരണതൊഴിലാളി കൾക്കായി ഏഷ്യൻ ടൗണിലും അൽഖോറിലെ ബർവവർക്കെഴ്സ് സ്പോർട്സ് കോപ്ലക്സിലും ഈദ് നമസ്ക്കാരത്തിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.പെരുന്നാൾ ദിനമായ ഇന്നും നാളെയും വൈകുന്നേരം തൊഴിലാളികൾക്കായികലാ സാംസ്കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നൽകും.ആരോഗ്യ പരിശോധന ക്യാമ്പുകളും, ശില്പശാലകളുംനടക്കും. സുരക്ഷിതവും സന്തോഷപൂർണ്ണവുമായപെരുന്നാൾ ആഘോഷത്തിന് ഖത്തർ ആഭ്യന്തര മന്ത്രാലയം ക്രമീകരണങ്ങൾഏർപ്പെടുത്തിയിട്ടുണ്ട്.











