11:26am 13 November 2026
NEWS
വ്രതാനുഷ്ഠാനത്തിന് തുടക്കം: പ്രവാസ ലോകം പ്രാർത്ഥനാനിർഭരമായ രാപ്പകലുകളിലേക്ക്.
18/02/2026  12:34 PM IST
പി വി എ നാസർ
വ്രതാനുഷ്ഠാനത്തിന് തുടക്കം: പ്രവാസ ലോകം പ്രാർത്ഥനാനിർഭരമായ രാപ്പകലുകളിലേക്ക്.

ദോഹ:പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ സമ്മാനമായ പുണ്യങ്ങള്‍ നിറഞ്ഞൊഴുകുന്ന റമദാന്‍സമാഗതമായിരിക്കുന്നു.ഇന്നലെ സൗദി അറേബ്യ യിലെ തുമൈറിൽ മാസപ്പിറവി കണ്ടതോടെയാണ് റമദാൻവ്രതനാളുകൾക്കുതുടക്കംകുറിച്ചത് .ജീവിത സാഹചര്യങ്ങളില്‍ വന്നുപോയ പാപക്കറകള്‍ മായ്ക്കാനുള്ള അസുലഭാവസരത്തിന്റെനിറവിലാണ് പ്രവാസലോകത്തെ വിശ്വാസിസമൂഹവും.
 സഹജീവികളായ നിര്‍ധനരിലേക്ക് സഹായാസ്തങ്ങള്‍ നീട്ടി പുണ്യംകൊയ്‌തെടുക്കാനുള്ളസുവര്‍ണാവസരംകൂടിയായ റമദാൻ പ്രവാസികൾക്ക് ജാതി മത ഭേദമന്യേയുള്ള
സമൂഹ നോമ്പ് തുറകളുടെതു കൂടിയാണ്. സുദിനങ്ങളെ പ്രാർത്ഥനാ സജ്ജമാക്കാൻ പള്ളികൾ കൂടുതൽ സൗകര്യപ്രദ മാക്കികഴിഞ്ഞു.
ഖത്തർ ചാരിറ്റിയും, ഈദ് ചാരിറ്റിയും പ്രവാസി സമൂഹത്തിനായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ പതിവുപോലെ ഇഫ്താർ കൂടാരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിവിധപ്രദേശങ്ങളിൽ
സ്വദേശികൾ പ്രവാസി സമൂഹത്തിനായി ഒരുക്കിയ സ്വകാര്യ മജ്ലീസുകളും കുറഞ്ഞ വരുമാനക്കാരായപ്രവാസികൾക്ക് ആശ്വാസമാണ്. ചിലയിടങ്ങളിൽ സ്വദേശി വീടുകളിൽ നിന്നും അസർ കഴിയുന്നതോടെ അറേബ്യൻ വിഭവങ്ങൾ റമദാൻ ദിനങ്ങളിലുടനീളം വിതരണം ചെയ്യും. ഏതാനും ചില സ്വദേശി വീടുകളിലും മജ്ലീസുകളിലും സക്കാത്തായി ഓരോരുത്തർക്കും നിശ്ചിതതുകവിതരണം ചെയ്തുവരുന്നതുംറമദാന്റെകാരുണ്യമാണ്.
ആത്മീയ വിശുദ്ധിയും സൂക്ഷ്മതാ ബോധവും വര്‍ധിപ്പിക്കുന്ന റമദാന്‍ വ്രതനാളുകളിലെ തറാവീഹ് നമസ്കാരം ഏതാനും ചില തൊഴിൽ മേഖലയിലുള്ളവർക്ക് ജോലിസമയത്തെ ഇടവേളയെടുത്താവുംനിർവഹിക്കാൻ കഴിയുക.
സമൂഹനോമ്പ് തുറപോലെ കഴിഞ്ഞനാളുകളിലായി സമൂഹ സുഹുർ (അത്താഴം)വിരുന്നും വിവിധ പ്രവാസി സംഘടനകൾ സംഘടി പ്പിച്ചു വരുന്നുണ്ട്. ലേബർ ക്യാമ്പു‌കളിൽ സംഘടനകൾ നടത്തുന്ന ഇഫ്താറുകളും, ഷോപ്പുകളിൽ സെയിൽസ് മേഖലയിൽ ജോലിചെയ്യുന്നവർക്കിടയിൽസംഘടനകൾവിതരണം ചെയ്യുന്ന അത്താഴകിറ്റുകളും സാധാരണ പ്രവാസി സഹോദരൻമാർക്ക്ആശ്വാസമാണ്.ചില സ്ഥലങ്ങളിലെ കഫ്ത്തീ രിയകളിലും റെസ്റ്റോറന്റകളിലും
റമദാൻ വ്രത നാളുകൾ മുഴുവനായും ചുറ്റുപാടുമുള്ള പ്രവാസി കൾക്ക് സൗജന്യ നോമ്പുതുറ സ്പോൺ സർ ചെയ്യുന്ന കാണാ മറയത്തെ കാരുണ്യമായ സ്വദേശികളും വിശുദ്ധമാസത്തെ കർമ്മം കൊണ്ട്അർത്ഥവത്താക്കുന്നു. സ്വകാര്യ മേഘലയിൽ 6മണിക്കൂർ ജോലിസമയമെന്നത് ഗൾഫിലെ ഭരണ കൂടത്തിന്റെ കരുതലാകുന്നു. ഇത്തവണത്തെ റമദാൻ ദിനങ്ങളിൽ കാലാ വസ്ഥയുടെ പരിലാളനയുള്ളതാണ് മറ്റൊരു പ്രത്യേകത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img