05:43pm 24 September 2026
NEWS
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക മാരിടൈം ദിനാഘോഷം നാളെ കൊച്ചിയില്‍ നടക്കും.
23/09/2026  11:59 AM IST
ചെറുകര സണ്ണിലൂക്കോസ്
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക മാരിടൈം ദിനാഘോഷം നാളെ കൊച്ചിയില്‍ നടക്കും.

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക മാരിടൈം ദിനാഘോഷം നാളെ കൊച്ചിയില്‍ നടക്കും. 

ലെ മെറിഡിയനില്‍ വൈകിട്ട് 6ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

സർക്കാർ പ്രഖ്യാപിച്ച ഇന്റർനാഷണല്‍ മാരിടൈം മ്യൂസിയം ആൻഡ് ഓഷ്യനേറിയം പദ്ധതിയുടെ സമീപനരേഖയുടെയും ലോഗോയുടെയും പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും.

കേരള മാരിടൈം ബോർഡ്, വിഴിഞ്ഞം ഇന്റർനാഷണല്‍ സീപോർട്ട് ലിമിറ്റഡ്, മലബാർ ഇന്റർനാഷണല്‍ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. പുരാവസ്തു- ഫിഷറീസ് വകുപ്പുകളും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും കേരള കൗണ്‍സില്‍ ഫോർ ഹിസ്റ്റോറിക്കല്‍ റിസർച്ചും പരിപാടിയില്‍ പങ്കാളികളാകും.

ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂർ അധ്യക്ഷനാകുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, ഹൈബി ഈഡൻ എംപി, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേല്‍ക്കർ, കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജെറോമിക് ജോർജ്, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥർ, നാവികസേന-കോസ്റ്റ് ഗാർഡ് പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കും.

രാവിലെ എട്ടിന് ആരംഭിക്കുന്ന ദിനാഘോഷ പരിപാടിയില്‍ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. ബിജുകുമാർ മാരിടൈം എക്സിബിഷനും ഹെറിറ്റേജ് മ്യൂസിയം ഏരിയയും ഉദ്ഘാടനം ചെയ്യും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img