
പ്രവാസി വോട്ടർ രെജിസ്റ്റേഷനും, അതിന്റെ പ്രാധാന്യവും എന്ന വിഷയത്തെ ആസ്പദമാക്കി വേൾഡ് മലയാളി കൗൺസിൽ ബോധവൽക്കരണ ക്ളാസ്സ് നടത്തി.
ഇന്ത്യയിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പരിപാടിയുടെ ഭാഗമായി(SIR) പ്രവാസികളെ വോട്ടർ പട്ടികയിൽ ചേർക്കേണ്ടതിനെ കുറിച്ചും , അതിന്റെ പ്രാധാന്യത്തെ കുറിച്ചും വളരെ വിശദവും വിജ്ഞാന പ്രദവുമായ രണ്ടുമണിക്കൂറ്ലേറെ നീണ്ട ബോധവൽക്കരണ സെഷൻ പങ്കെടുത്തവർക്ക് വളരെ ഉൾക്കാഴ്ചയും അറിവും വിവരങ്ങളും പകർന്ന് നൽകി.
ഗൾഫ് മേഖലയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും, ലോക കേരള സഭാ അംഗവുമായ ശ്രീ അബ്ദുൾ റാഊഫ് കൊണ്ടോട്ടി ബോധവൽക്കരണ ക്ളാസ്സിന് നേതൃത്വം നൽകി.
പ്രവാസികൾ അറിഞ്ഞിരിക്കേണ്ടതും , അർഹതപ്പെട്ടതുമായ കേന്ദ്ര, കേരള സർക്കാരുകളുടേയും, നോർക്ക റൂട്ട്സിന്റെയും വിവിധ പദ്ധതികളേയും ആനുകൂല്യങ്ങളേയും കുറിച്ചും ശ്രീ അബ്ദുൾ റാഊഫ് വിശദീകരിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് ജനറൽ സെക്രട്ടറി രൺജിത്ത് ചാലിൽ ആമുഖ പ്രസംഗം നടത്തി.
പ്രസിഡണ്ട് സിയാദ് ഉസ്മാൻ , അഡ്വൈസറി ബോർഡ് ചെയർമാൻ വി എസ് നാരായണൻ, വൈസ് ചെയർമാൻ ജെബി കെ ജോൺ , ട്രഷറർ ജിജി ജോൺ, ജോയിന്റ് സെക്രട്ടറി സിമി ഷെമീർ, ചരിസ്മ സിയാദ് , ഇന്ദു കൃഷ്ണൻ, വനിത വിംഗ് പ്രസിഡണ്ട് ഷീല ഫിലിപ്പോസ് യുത്ത് ഫോറം ഭാരവാഹികളായ വിപിൻ പുത്തൂർ, സുബിന വിജയ്, തുടങ്ങിയവർ സംബന്ധിച്ച സെഷനിൽ മറ്റു ഭാരവാഹികളും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
രജിസ്റ്റേഷൻ സംബന്ധിച്ച അംഗങ്ങൾക്ക് വേണ്ട വിവരങ്ങൾക്കും, സഹായങ്ങൾക്കുമായി ഹെൽപ് ഡെസ്ക്കും ആരംഭിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് വൈസ് പ്രസിഡണ്ട് ജോൺഗിൽബർട്ട് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.











