
ഡബ്ളിയു എം സി ഖത്തർ പ്രോവിൻസ് അംഗങ്ങളും കുടുംബാഗങ്ങളും ഒത്തു ചേർന്ന് ആഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ദോഹ മോഡേൺ എഡ്യുക്കേഷൻ സെൻ്റർ ഹാളിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് വിനോദ് പുത്തൻ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
ദേശ ഭക്തി ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ മൺമറഞ്ഞുപോയ സ്വാതന്ത്ര്യ സമര സേനാനികളേയും, , ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യ സമരത്തിൽ രക്ത സാക്ഷിത്വം വരിച്ച ദീരദേശാഭിമാനികളേയും അനുസ്മരിച്ചു.
ചടങ്ങിൽ
മാതൃരാജ്യത്തോടുള്ള കൂറും സ്നേഹവും പുതുക്കി പ്രഖ്യാപിക്കുന്ന ദേശീയ പ്രതിജ്ഞ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സുബിന വിജയ് അംഗങ്ങൾക്ക് ചൊല്ലികൊടുത്തു.
വൈസ് പ്രസിഡണ്ട് ജോൺഗിൽബർട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
സാം കുരുവിള, വർഗീസ് വർഗീസ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ സ്വാഗതമാശംസിച്ചു. ട്രഷറർ ജിജി ജോൺ നന്ദി പറഞ്ഞു. സുബിന വിജയ് ആദ്യാവസാനം പരിപാടികൾ നിയന്ത്രിച്ച സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങുകൾ ദേശീയ ഗാനത്തോടെ സമാപിച്ചു.











