04:17pm 04 September 2026
NEWS
നേപ്പാളിനെ വീണ്ടെടുക്കാൻ ലോകസമൂഹം മുന്നോട്ടുവരണം പരിശുദ്ധ കാതോലിക്കാ ബാവാ
29/08/2026  06:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നേപ്പാളിനെ വീണ്ടെടുക്കാൻ ലോകസമൂഹം മുന്നോട്ടുവരണം  പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മിന്നൽപ്രളയത്തിൽ ദുരന്തഭൂമിയായി മാറിയ നേപ്പാളിനായി ഏവരും പ്രാർത്ഥിക്കണമെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഹൃദയഭേദ​കമായ വാർത്തകളാണ് ഒരോ നിമിഷവും പുറത്തുവരുന്നത്. നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാണാതായവരെക്കുറിച്ചുള്ള ആശങ്ക അനുനിമിഷം വർധിക്കുകയാണ്. തീരാവേദനയെ അതിജീവിക്കാനുളള ശക്തി ആ ജനതയ്ക്ക് ലഭിക്കട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുവാനും, കാണാതായവരെ സുരക്ഷിതരായി കണ്ടെത്തുവാനും കഴിയട്ടെയെന്ന്  പ്രാർത്ഥിക്കുന്നു. ഭവനങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ലോകസമൂഹം ഐക്യദാർഢ്യത്തോടെ മുന്നോട്ടുവരണം. കരയുന്നവരോടുകൂടെ കരയുവീൻ എന്ന വേദവാക്യത്തിന്റെ ആത്മാവിൽ ദുരന്തബാധിതരായ നേപ്പാൾ ജനതയോടൊപ്പം പ്രാർത്ഥനയിലും ഐക്യദാർഢ്യത്തിലും നാം നിലകൊള്ളണമെന്ന് സഭാധ്യക്ഷൻ പറഞ്ഞു.  ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, ദുരന്തത്തിൽ മലങ്കരസഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img