09:55am 13 November 2026
NEWS
ലോകത്തിലെ ആദ്യ ഗ്രാഫിക് നോവൽ സിനിമ പ്രവാസ ലോകത്തു നിന്നും: പ്രേക്ഷക പ്രശംസ നേടി ദേവദാസി
13/04/2025  04:15 PM IST
nila
ലോകത്തിലെ ആദ്യ ഗ്രാഫിക് നോവൽ സിനിമ പ്രവാസ ലോകത്തു നിന്നും: പ്രേക്ഷക പ്രശംസ നേടി ദേവദാസി

ദോഹ: ലോകത്തിലെ ആദ്യ ഗ്രാഫിക് നോവൽ സിനിമയ്ക്ക് പ്രേക്ഷക പ്രശംസയും കലാംസ് വേൾഡ് പുരസ്‌ക്കാരവുംലഭിച്ച നിറവിലാണ്പ്രവാസലോകത്തെ കലാകാരൻമാർ. റേഡിയോ നാടക മത്സരത്തിൽമികച്ച സംവിധായകനുംരണ്ടാമത്തെ മികച്ച നടിക്കും അവാർഡ് ലഭിച്ച ദേവാദാസിയുടെ ചിത്ര സിനിമ യു ട്യൂബിൽ റിലീസ് ചെയ്ത നാലു ദിവസങ്ങൾക്കുള്ളിൽ എൺപതിനായിരം ആളുകൾ ഇതിനകം കണ്ടു കഴിഞ്ഞത്.നിർമ്മിതബുദ്ധിയെ ഉപയോഗപ്പെടുത്തി  ഗ്രാഫിക് പശ്ചാതലത്തിൽ അഭിനേതാക്കളുടെ ഫോട്ടോകൾ ചേർത്തു വച്ചാണ്
 ഗ്രാഫിക് നോവൽ ചിത്രസിനിമ സംവിധാനം  ചെയ്തിരിക്കുന്നത്.ഇതിനായി 5000 ഫോട്ടോകൾ എടുത്തതായും അതിൽ 400 ഫോട്ടോകൾ ഉപയോഗ പെടുത്തിയാണ് ചിത്രസിനിമപ്രേക്ഷകരിലെത്തിച്ചതെന്ന്  സംവിധായകൻപ്രജിത്ത് രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
    ഖത്തർ പ്രവാസികളായ പ്രജിത്ത് രാമകൃഷ്ണനും ജീവിതപങ്കാളി ആരതി പ്രജിത്തും പ്രധാന കഥാപാത്രങ്ങളായിട്ടുള്ള ചിത്ര സിനിമയിൽ ഖത്തറിലെ നാടക ഹ്രസ്വ സിനിമാ മേഖലയിൽ നിന്നുള്ളവരും വിവിധ കഥാപാത്രങ്ങളായിട്ടുണ്ട്.സഹോദരിയോടൊപ്പം ഭരതനാട്യം പഠിക്കാnull  സഹോദരന്റെ ആഗ്രഹം കുടുംബത്തിലുണ്ടാക്കുന്ന സംഘർഷത്തിലൂടെ ശക്തമായ മെസേജ് നൽകുന്നചിത്രസിനിമയിൽമലയാളത്തോടൊപ്പം  മുഖ്യകഥാപാത്രമായ ദേവദാസിയുടെ സംഭാഷണം തമിഴിലാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള ഗ്രാഫിക് നോവൽ സിനിമ മുശരിബ്ഡൗൺ ടൗൺ സിനിമയിൽ ക്ഷണിക്കപെട്ടവർക്കായിപ്രിമിയർ ഷോ നടത്തിയിരുന്നു.
   ലോകത്തിലെ ആദ്യ ഗ്രാഫിക് നോവൽ സിനിമയായ ദേവദാസി യെ അന്താരാഷ്ട്ര റെക്കോർഡ് നിർണ്ണയിക്കുന്ന സമിതികളിലേക്ക് ഇതിനകം സമർപ്പിക്കപെട്ടു കഴിഞ്ഞു.  ഹമദ് ആശുപത്രി ലബോറട്ടറിയിൽ മാനേജറായ പ്രജിത്ത് രാമകൃഷ്ണന്റെ താമസസ്ഥലത്ത് പ്രത്യേകം സജ്ജീകരിച്ച സ്റ്റുഡിയോ യിലാണ് ചിത്രീകരണവും പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളും നടന്നത്. ഹ്രസ്വ സിനിമകളും, പരമ്പരകളും കുടുംബ സമേതം ചെയ്തുകൊണ്ട് പ്രവാസ ലോകത്ത് സുരിചിതരായ പ്രജിത്തും ആരതിക്കും നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
     സിനിമാസ്ക്രിപ്റ്റ്: പ്രജിത് രാമകൃഷ്ണൻ തിരക്കഥ: ആരതി പ്രജിത്, പ്രജിത് രാമകൃഷ്ണൻ, വിനോദ് കുമാർ • എഡിറ്റിംഗ്: പ്രജിത് രാമകൃഷ്ണൻ • സംഗീത സംവിധാനം: പ്രജിത് രാമകൃഷ്ണൻ • ഓറിജിനൽ സ്കോർ & പ്രോഗ്രാമിംഗ്: നിഹിൽ ജിമ്മി • ഗായകർ: രന്യ കൃഷ്ണൻ, ആരതി പ്രജിത് • ഫോളി & SFX: പ്രജിത് രാമകൃഷ്ണൻ • VFX: പ്രജിത് രാമകൃഷ്ണൻ • മിക്സിംഗ് & മാസ്റ്ററിംഗ്: പ്രജിത് രാമകൃഷ്ണൻ • ഗാനരചന: ആരതി പ്രജിത് • സ്റ്റിൽസ്: ആദ്യ പ്രജിത്, പ്രജിത് രാമകൃഷ്ണൻ • സബ്ടൈറ്റിൽസ്: ആദ്യ പ്രജിത്, ആരതി പ്രജിത്, അക്ഷിത പ്രജിത് • കലർ ഗ്രേഡിംഗ്: പ്രജിത് രാമകൃഷ്ണൻ ശബ്ദം.ദൃശ്യങ്ങൾ എന്നിവയ്ക്ക് പങ്കാളികളായവർ: വിഷ്ണുദേവ് സുരേഷ്, ആരതി പ്രജിത്, ആദ്യ പ്രജിത്, പ്രജിത് രാമകൃഷ്ണൻ, വിനോദ് കുമാർ, കമലകുമാർ, സതീശൻ തട്ടത്, അടുത്തിടെ അന്തരിച്ച മിമിക്രി ആർട്ടിസ്റ്റ് വസന്തൻ പൊന്നാനി, കെആർ ജയരാജ്, ഡോ. സൂസദിമ സൂസൻ, അനുമോദ്, ഹിത അനുമോദ്, രതീഷ് കുമാർ, അനൂപ് മേനോൻ, ഗോപ്പാൽ ഹ് റാവു, നിജി പത്മ ഘോഷ്, സിദ്ദിഖ് സിറാജ്, വിമൽകുമാർ മാണി. Studio: Aurora Studio.സിഗ്‌നേച്ചർ ബൈ മർസ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ 
ആരതി പ്രജിത്, കൃഷ്ണുണ്ണി, കെ ആർ ജയരാജ്‌,വിമൽ കുമാർ മാണി, കമൽകുമാർ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img