08:36pm 09 May 2026
NEWS
തീരദേശ, ഉള്‍നാടന്‍ മത്സ്യ മേലയിലെ വികസനത്തിനായുള്ള സാധ്യതകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളുടെ ശില്പശാലയിൽ അഭിപ്രായമുയർന്നു.
09/05/2026  04:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തീരദേശ, ഉള്‍നാടന്‍ മത്സ്യ മേലയിലെ വികസനത്തിനായുള്ള  സാധ്യതകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളുടെ ശില്പശാലയിൽ അഭിപ്രായമുയർന്നു.
HIGHLIGHTS

'കടൽ' എറണാകുളത്ത് സംഘടിപ്പിച്ച ശില്പശാല ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്യുന്നു.ടി. എ. ഡാൽഫിൻ, അഡ്വ. ഷെറി ജെ.തോമസ്,  ഇഗ്നേഷ്യസ് മൺട്രോ, ഫാ. സെലസ്റ്റിൻ പുത്തൻ പുരക്കൽ, പ്ലാസിഡ് ഗ്രിഗറി, ജോസഫൈൻ, ജോസഫ് ജൂഡ് , ഷാജി കുറുപ്പശ്ശേരി, കെ.ജെ. സോഹൻ എന്നിവർ വേദിയിൽ.

തീരദേശത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (KRLCC) രൂപം നല്‍കിയിട്ടുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL) എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി (ESSS) സഹകരിച്ചു തീരദേശ, ഉള്‍നാടന്‍ മത്സ്യ മേലയിലെ വികസന സാധ്യതകള്‍, പ്രതിസന്ധികള്‍, പ്രതിവിധികള്‍ എന്നിവയെക്കുറിച്ച് ശാസ്ത്രീയവും പ്രായോഗികവുമായ അവബോധം വര്‍ദ്ധിപ്പിക്കുകയും ഈ രംഗത്ത് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത സാധ്യതകളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപപെടുത്താനുമായിട്ടാണ് ശില്പശാല  സംഘടിപ്പിച്ചത്.

എറണാകുളം പ്രൊവിഡന്‍സ് റോഡിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ  വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ്  ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭാ മേയർ അഡ്വ.വി.കെ. മിനിമോൾ മുഖ്യാഥിതി ആയിരിന്നു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ, 'കടൽ' ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ വികേന്ദ്രികരണ ആസൂത്രണത്തിന്‍റെ മേധാവി ജോസഫൈന്‍,  കേരള മല്‍സ്യവകുപ്പിന്‍റെ നേതൃത്വത്തിലുള്ള അക്വാകള്‍ച്ചര്‍ കേരള വികസന ഏജന്‍സി (ADAK) മാനേജിംഗ് ഡയറക്ടര്‍ ഇഗ്നേഷ്യസ് മണ്‍റോ ബി., കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL) വൈസ് ചെയര്‍മാന്‍  പ്ലാസിഡ് ഗ്രിഗറി, ഡയറക്ടര്‍ ഡോ. ഫാ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ വിഷയാവതരണങ്ങൾ നടത്തി. സുനില സിബി, ഷാജി കുറുപ്പശ്ശേരി, എം.എസ്. ആന്റണി, ജോസഫ് മാർട്ടിൻ, ബിജു ജോസി, ടി.എ.ഡാൽഫിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img