NEWS
വാരാന്ത്യം കാറ്റിലുലയും:ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ മുന്നറീയിപ്പ്
19/06/2025 07:37 PM IST
nila

ദോഹ: വാരാന്ത്യത്തിൽ ശക്തമായ കാറ്റും കടലിൽ ഉയർന്ന തിരയും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.പകൽസമയത്തെ താപനില 30°C മുതൽ 44°C വരെയുമാകും.
പൊടികാറ്റും വീശിയടിക്കും.അടുത്തയാഴ്ച വരെ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുമെന്ന് ഡിപ്പാർട്ട്മെൻ്റ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. തൽഫലമായി, നിലവിലുള്ള സമുദ്ര മുന്നറിയിപ്പുകൾക്കൊപ്പം ചില പ്രദേശങ്ങളിൽ പൊടി വീശുന്നതുമൂലം ദൃശ്യപരത കുറയും.വെള്ളിയാഴ്ച, കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ 12-22KT മുതൽ 30KT വരെ ആഞ്ഞടിക്കും. അടുത്ത ദിവസം, കാറ്റ് വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിൽ 5-15KT വരെയും 22KT വരെയും ആകുമെന്നുംകാലാവസ്ഥവകുപ്പ്അറീയിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











