09:23am 13 November 2026
NEWS
3000 പാപ്പാഞ്ഞികളും മാലാഖമാരും അണിനിരക്കുന്ന വൈറ്റില കടവന്ത്ര വിസ്മയരാവ് 2025 ഡിസംബര്‍ 22ന്
19/12/2025  08:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
3000 പാപ്പാഞ്ഞികളും മാലാഖമാരും അണിനിരക്കുന്ന  വൈറ്റില  കടവന്ത്ര വിസ്മയരാവ്  2025 ഡിസംബര്‍  22ന്

കൊച്ചി: 3000 പാപ്പാഞ്ഞികളും മുന്നൂറു  മാലാഖമാരും അണിനിരക്കുന്ന വൈറ്റില - കടവന്ത്ര  മൂന്നാമത്  വിസ്മയരാവ് ഡിസംബര്‍  22ന് നടക്കും.കഴിഞ്ഞ രണ്ടു വര്‍ഷവും  കൊച്ചിയില്‍ സഭൈക്യത്തിന്‍റെ വസന്തം വിരിയിച്ച   വിസ്മയരാവ്   എറണാകുളം വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള വിവിധ ക്രൈസ്തവസഭകളിലെ  ഒന്‍പതു  പള്ളികളിലെ വിശ്വാസികളും പ്രദേശത്തുള്ള   നാനാജാതി മതസ്ഥരും ചേർന്നാണ്  അണിയിച്ചൊരുക്കുന്നത്.  ഈ പ്രദേശത്തെ കൗൺസിലർമാരായ ജിസൻ ജോർജ്, പി.ഡി. മാർട്ടിൻ, അനു കെ. തങ്കച്ചന്‍, ആൻ്റണി പൈനുതറ, നിർമല ടീച്ചർ, പി.ഡി. നിഷ , എം.എം. സെബാസ്റ്റ്യൻ, കെ. എക്സ്.  ഫ്രാൻസിസ്, ഷെനു എം. മാത്യൂസ്  എന്നിവർ റാലിക്ക് നേതൃത്വം നൽകും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ഇവരെ അനുമോദിക്കും.  എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ നിന്ന് വൈകുന്നേരം 6 നു  തുടങ്ങുന്ന റാലി ഉമാ തോമസ് എം എൽ എ  ഉദ്ഘാടനം ചെയ്യും. അസിസ്റ്റൻ്റ് കമ്മീഷണർ സിബി ടോം റാലി  ഫ്ലാഗ് ഓഫ് ചെയ്യും സമ്മേളനവേദിയായ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ റാലി  എത്തിച്ചേര്‍ന്നാലുടന്‍ സമ്മേളനം തുടങ്ങും. ഫാ. അലക്സ് തോമസിൻ്റെ പ്രാർത്ഥനയ്ക്കു ശേഷം റവ. രഞ്ജു വർഗീസ് മാത്യു ക്രിബ് അനാവരണം ചെയ്യും. ജനറൽ കൺവീനറും ഫാത്തിമ മാതാ ചർച്ച് വികാരിയുമായ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് അദ്ദേഹം രചിച്ച  വിസ്മയ രാവ് തീം സോംഗിൻ്റെ നൃത്താവിഷ്ക്കാരം.   ഒന്‍പതു ദേവാലയങ്ങളിലെ വൈദിക പ്രതിനിധികള്‍ ചേര്‍ന്ന് ദീപംതെളിച്ച് ഈ എക്യുമെനിക്കല്‍ സംഗമത്തിന് തുടക്കം കുറിക്കും. 

വിസ്മയരാവ് ചെയര്‍മാന്‍ ജറുസലേം മാര്‍ത്തോമ്മാ പള്ളി വികാരി ഫാ. കെ.ജി ജോസഫ് അധ്യക്ഷത വഹിക്കും.  മുൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റീസ് ജെ. ബി കോശി സമ്മേളനം ഉദ്ഘാടനം ചെയ്യും.  സിഎസ്ഐ സഭ കൊച്ചി മെത്രാന്‍  റൈറ്റ്. റവ. കുര്യന്‍ പീറ്റര്‍  ചടങ്ങില്‍  അനുഗ്രഹ പ്രഭാഷണം നടത്തും. ടി. ജെ വിനോദ് എം എൽ എ സ്മരണിക പ്രകാശനം നടത്തും. സെൻ്റ് പാട്രിക് ചർച്ച് വികാരി ഫാ. സോജൻ തോപ്പിൽ സ്മരണിക ഏറ്റുവാങ്ങും. ഫാ. സ്റ്റീഫൻ ചാലക്കര എഡിറ്റോറിയൽ അവതരിപ്പിക്കും.സി എസ് ഐ ക്രൈസ്റ്റ് ചർച്ച് വികാരി റവ. പി.കെ. മാമ്മൻ ഹെനോസിസ് മൊമൻ്റോ വിശിഷ്ടാതിഥികൾക്ക്  സമ്മാനിക്കും. 9 പള്ളികൾക്കുള്ള മൊമൻ്റോ വിതരണം സെൻ്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ നിർവഹിക്കും. 
രക്ഷാധികാരികളായ  ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ഫാ. ജോയ് അയിനിയാടൻ സ്വാഗതവും സെൻ്റ് മേരീസ് സൂനോറോ പള്ളി വികാരി ഫാ. സാംസൺ കുര്യാക്കോസ് നന്ദിയും പറയും. 

തുടർന്ന് ഒന്‍പതു പള്ളികളിലെ വിശ്വാസികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ വിസ്മയരാവ്  സമാപിക്കും. സ്നേഹ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. വൈറ്റില സെന്‍റ് പാട്രിക് , എളംകുളം സെന്‍റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ,  സെന്‍റ് ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്,  ലിറ്റിൽ ഫ്ലവർ, കടവന്ത്ര സെന്‍റ് ജോസഫ്, സെന്‍റ് സെബാസ്റ്റ്യന്‍, എന്നീ പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരുമാണ്   മതമൈത്രിയുടെയും എക്യുമെനിസത്തിൻ്റെയും  ഈ സ്നേഹ വിസ്മയം അണിയിച്ചൊരുക്കുന്നത്.

വിസ്മയ രാവ് രക്ഷാധികാരി ഫാ. ജോയ് അയിനിയാടൻ, ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, അത്മായ പ്രതിനിധികളായ പീറ്റർ ഡാമിയൻ, നോബിൾ കെ. ജോൺ ,  രേഖാ ബിറ്റ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img