02:14am 22 November 2026
NEWS
ആട്ടിൻകുന്ന് പള്ളിയിലെ അതിക്രമം കേരള സമൂഹത്തിന് നാണക്കേട് .പരിശുദ്ധ പാത്രിയർക്കീസ് ബാവാ ആഹ്വാനം ചെയ്ത സമാധാനം ഇതാണോ മലങ്കരസഭ
21/11/2026  07:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആട്ടിൻകുന്ന് പള്ളിയിലെ അതിക്രമം കേരള സമൂഹത്തിന് നാണക്കേട് .പരിശുദ്ധ പാത്രിയർക്കീസ് ബാവാ ആഹ്വാനം ചെയ്ത സമാധാനം ഇതാണോ മലങ്കരസഭ

കോട്ടയം : മലങ്കരസഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ റബർമരങ്ങൾ നശിപ്പിച്ച നടപടി സാക്ഷര കേരളത്തിന് അപമാനകരമാണ്. മരങ്ങളുടെ ചുവട്ടിലെ പാൽ മറിച്ചുകളഞ്ഞും, റബറിന്റെ പട്ട അടിച്ചുതകർത്തും പ്രിയപ്പെട്ട സഹോദരങ്ങൾ എന്താണ് നേടിയതെന്ന് മലങ്കരസഭയുടെ മാധ്യമവിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ​ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ ചോ​ദിച്ചു. കോടതി വിധി പ്രകാരം മാതൃസഭയുടെ ഭാ​ഗമായ ​ദൈവാലയമാണ് ആട്ടിൻകുന്ന് പള്ളി. പള്ളിപ്പറമ്പിൽ നിൽക്കുന്ന റബർ മരങ്ങൾ ടാപ്പ് ചെയ്യുന്നതിനെപ്പോലും പാത്രിയർക്കീസ് പക്ഷം എതിർക്കുകയാണ്. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനവേളയിൽ ആഹ്വാനം ചെയ്ത സമാധാനത്തിന്റെ നേർവിപരീതമാണ് സംഭവിക്കുന്നത്.  അതിക്രമങ്ങളിലൂടെയും, കൈയ്യൂക്കിലൂടെയും, അധികാര പിന്തുണയിലൂടെയും നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ആട്ടിൻകുന്ന് നടന്നതെന്ന് മെത്രാപ്പോലീത്താ പ്രതികരിച്ചു.

സമാധാന ദൂത് നൽകേണ്ട വൈദികൻ കല്ലുകൊണ്ട് സഹോ​ദരങ്ങൾക്ക് നേരെ എറിയുന്ന കാഴ്ച്ച ക്രൈസ്തവസാക്ഷ്യമല്ല. ആട്ടിൻകുന്ന് പള്ളിയുടെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയതിന് കോടതി വിലക്ക് ഉള്ളവരാണ് വീണ്ടും നിയമത്തെ ചോദ്യം ചെയ്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സഭാ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയാകുന്ന സംഘർഷങ്ങൾ ബോധപൂർവ്വം സൃ‍ഷ്ടിക്കുകയാണോയെന്ന് സംശയിക്കുന്നതായും ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img