01:23pm 13 November 2026
NEWS
തൃപ്പൂണിത്തുറയിൽ ആരംഭിച്ചിരിക്കുന്നത് മദ്ധ്യകേരളത്തിലെ ഭാരതീയ ജനതാ പാർട്ടിയുടെ വിജയത്തിൻ്റെ ജൈത്രയാത്രയുടെ തുടക്കം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്
05/01/2026  08:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൃപ്പൂണിത്തുറയിൽ ആരംഭിച്ചിരിക്കുന്നത് മദ്ധ്യകേരളത്തിലെ ഭാരതീയ ജനതാ പാർട്ടിയുടെ വിജയത്തിൻ്റെ ജൈത്രയാത്രയുടെ തുടക്കം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

എറണാകുളം സിറ്റി ജില്ലാ ജനപ്രതിനിധി സംഗമം ബി ജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ കെ എസ് ഷൈജു അദ്ധ്യക്ഷത വഹിച്ചു.  തദ്ദേശ തിരഞ്ഞെടുപ്പിൽ വികസിത കേരളത്തോടൊപ്പം ചർച്ച ചെയ്യപ്പെട്ട വിഷയമാണ് സ്വർണ്ണക്കൊള്ള .
ഇന്നത് സോണിയാഗാന്ധിവരെ എത്തി നിൽക്കുന്നു. സ്വർണ്ണക്കടത്തിന് അന്താരാഷ്ട ബന്ധമുണ്ടെന്ന് പറഞ്ഞത് രമേഷ് ചെന്നിത്തലയാണ്. തൃപ്പൂണിത്തുറയിലെ സ്റ്റൻറിങ്ങ് കമ്മിറ്റികൾ നശിപ്പിക്കാൻ മാത്രമല്ല, അമ്പലക്കളവിലും അമ്മ പെറ്റ ഇരട്ടകളെപോലെ ഇടതു വലത് മുന്നണികൾ ഒക്കച്ചങ്ങാതിമാരാണ്. ഇടത് വലതു മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിന് ഉദാഹരണമാണ് സ്റ്റാൻ്റിങ്ങ് കമ്മിറ്റിയിലെ കോൺഗ്രസ് കമ്യൂണിസ്റ്റ് ധാരണ. ഇത്, തൃപ്പൂണിത്തുറയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്   എറണാകുളം സിറ്റി ജില്ലാ ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി ജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു പറഞ്ഞു.

മതേതരത്വം പറയുന്ന മുസ്ലിം ലീഗ് പറയുന്നു മതമാണ് വലുതെന്ന്. വെള്ളാപിള്ളി മുന്നിട്ട് വച്ച വിഷയങ്ങൾ കേരളം ചർച്ച ചെയ്യണം. മതേതരത്വം സർവ്വ ധർമ്മ സമഭാവനയാണ്. മതതത്വത്തിൽ എങ്ങനെയാണ് മത പ്രീണനം വരുന്നത്. മലപ്പുറത്തെ യൂത്ത് കോൺഗ്രസിൻ്റെ വർഗ്ഗീയവാദി നേതാവ്, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ മുഖത്ത് കരിയോയിൽ ഒഴിക്കണം എന്ന് പറഞ്ഞിട്ട് അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ രമേഷ് ചെന്നിത്തല തയ്യാറായിട്ടില്ല., അയാൾക്ക് എതിരെ കേസെടുക്കാൻ പിണറായിയും തയ്യാറായിട്ടില്ല. BJP യുടെ സത്യസന്ധമായ സമരങ്ങൾ നേട്ടത്തിൽ എത്തിയിട്ടേ അവസാനിക്കൂ എന്നതിന് ഉദാഹരണമാണ് വൈപ്പിൻ സമരം. ആ ഉറച്ച നിലപാടിന് ജനം തന്ന അംഗീകാരമാണ് തൃപ്പൂണിത്തുറയുടെയും, തിരുവനന്തപുരത്തേയും ഭരണത്തിൽ എത്തിച്ച വിജയങ്ങൾ. ജനം തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് നൽകിയ അംഗീകാരം തട്ടിയെടുക്കാനുള്ള ശ്രമമാണ് സ്റ്റാൻ്റിങ്ങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ കോൺഗ്രസ് കമ്യൂണിസ്റ്റ് ധാരണ.
തൃപ്പൂണിത്തുറയിൽ ആരംഭിച്ചിരിക്കുന്നത് മദ്ധ്യകേരളത്തിലെ ഭാരതീയ ജനതാ പാർട്ടിയുടെ വിജയത്തിൻ്റെ ജൈത്രയാത്രയുടെ തുടക്കമാണെന്ന്  ബി ജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു.

സംസ്ഥാന ഉപാദ്ധ്യക്ഷൻ വി ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, സംസ്ഥാന സഹഖജാൻജി എ അനൂപ്, സംസ്ഥാന വക്താക്കളായ ടി പി സിന്ധുമോൾ, കെ വി എസ് ഹരിദാസ്, മേഖല ജനറൽ സെക്രട്ടറിയും തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർമാനുമായ പി എൽ ബാബു,  ജില്ലാ ജനറൽ സെക്രട്ടറി മാരായ എസ് സജി, പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, ജില്ലാ ഉപാദ്ധ്യക്ഷ രമാദേവി തോട്ടുങ്കൽ, ആർ സജികുമാർ, ജില്ലാ മീഡിയ സെൽ കൺവീനർ നവീൻ ശിവൻ, ഒ ബി സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ കെ ടി ബൈജു,  കർഷക മോർച്ച ജില്ലാ അദ്ധ്യക്ഷൻ മുരളി കുമ്പളം, മഹിള മഹിളാമോർച്ച ജില്ലാ അദ്ധ്യക്ഷ റാണി ഷൈൻ, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻ്റ് വി അജിത് കുമാർ ,  സംസ്ഥാന സമിതി അംഗവും തൃപ്പൂണിത്തുറ വൈസ് ചെയർമാനുമായ രാധിക വർമ്മ, സംസ്ഥാന സമിതി അംഗങ്ങളായ യു മധുസൂദനൻ, കെ വി സാബു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ നവീൻ കേശവൻ, കെ ബി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img