02:06am 05 September 2026
NEWS

കേരള യൂണിവേഴ്സിറ്റിയിൽ ദേശവിരുദ്ധ സെമിനാർ സംഘടിപ്പിക്കാനുള്ള ശ്രമം തടഞ്ഞത് വൈസ് ചാൻസിലർ ഇടപെട്ട്

12/05/2025  03:42 PM IST
nila
 കേരള യൂണിവേഴ്സിറ്റിയിൽ ദേശവിരുദ്ധ സെമിനാർ സംഘടിപ്പിക്കാനുള്ള ശ്രമം തടഞ്ഞത് വൈസ് ചാൻസിലർ ഇടപെട്ട്

കേരള യൂണിവേഴ്സിറ്റിയിൽ ദേശവിരുദ്ധ സെമിനാർ സംഘടിപ്പിക്കാനുള്ള ശ്രമം വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ തടഞ്ഞു. തമിഴ് പഠനവകുപ്പ് നടത്താനിരുന്ന സെമിനാറാണ് തടഞ്ഞത്. പഹൽഗാം ഭീകരാക്രമണം കേന്ദ്രസർക്കാർ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് നടന്നതെന്നും ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണെന്നുമായിരുന്നു സെമിനാറിന്റെ ഉള്ളടക്കം. സെമിനാറിനെ കുറിച്ച് താൻ അറിഞ്ഞ ഉടൻ തന്നെ ഉടപെട്ടെന്നും സെമിനാർ നിർത്തിവെക്കാനും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാനും സർവകലാശാല രജിസ്ട്രാറോട് ആവശ്യപ്പെട്ടെന്നും വിസി മോഹൻ കുന്നുമ്മൽ വിശദീകരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

തമിഴ് പഠനവകുപ്പ് നടത്താനിരുന്ന സെമിനാറിനെ കുറിച്ച് 24 മണിക്കൂറിനകം വിശദീകരണം നൽകാൻ വകുപ്പ് മേധാവിക്കും വിസി നിർദേശം നൽകി. സെമിനാർ ദേശീയതക്കെതിരാണെന്ന് മനസ്സിലാക്കിയാണ് തടഞ്ഞതെന്നാണ് വി സി വ്യക്തമാക്കുന്നു. തമിഴ് പഠന വകുപ്പിലെ വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. വിഷയം സർവകലാശാല ചാൻസിലറായ ഗവർണറുടെ ശ്രദ്ധയിലും കൊണ്ടുവന്നെന്ന് മോഹൻ കുന്നുമ്മൽ അറിയിച്ചു. ഇത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസികൾക്കും വിവരം കൈമാറിയിട്ടുണ്ട്. ഒരു തമിഴ് മാസികയിൽ വന്ന ലേഖനത്തെ ആസ്പദമാക്കിയായിരുന്നു സെമിനാർ സംഘടിപ്പിച്ചിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img