02:51pm 11 November 2026
NEWS
വെണ്മണി ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
14/10/2025  03:18 PM IST
nila
വെണ്മണി ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.

വെൺമണി: മൂന്നു ദിവസം നീണ്ടുനിന്ന വെണ്മണി ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.
കല്യാത്രയിൽ ചേർന്ന സമാപന സമ്മേളനം പ്രസിദ്ധ പിന്നണി ഗായകൻ പന്തളം ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി.സി.സുനിമോൾ അദ്ധ്യക്ഷയായി.
കല-കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ല യൂത്ത് കോ-ഓഡിനേറ്റർ ജെയിംസ് സാമുവേൽ വിതരണം ചെയ്തു.
ജില്ല പഞ്ചായത്ത് അംഗം മഞ്ജുളദേവി,  വൈസ് പ്രസിഡൻ്റ് പി.ആർ.രമേശ് കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ റെനി, പഞ്ചായത്ത് അംഗങ്ങളായ ബി.ബാബു, സ്റ്റീഫൻ സാമുവേൽ, സുഷമ, മനോഹരൻ മണക്കാല, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പ്രൊഫ.ആർ.രാജഗോപാലൻ, സി.ഡി.എസ് ചെയർപേഴ്സൺ എം.കെ.സുധർമ്മ എന്നിവർ പ്രസംഗിച്ചു.

വെണ്മണി കോസ്മോസ് ക്ലബ്ബ് ഓവറോൾ കിരീടം കരസ്ഥമാക്കി. സിംഫണി ആർട്സ് & സ്പോർട്സ് ക്ലബ്ബ് റണ്ണർ - അപ് ആയി. കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടിയും അരങ്ങേറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.