കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ സ്ഥാനം വത്തിക്കാൻ ഇടപെട്ട് രാജിവയ്പ്പിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സിഎൻഎ ) ആവശ്യപ്പെട്ടു.മേജർ ആർച്ച്ബിഷപ്പ് സ്ഥാനം ഏറ്റെടുത്തിട്ട് ഒരു വർഷം ആയിട്ട് നാളിതുവരെയായി മേജർ അതിരൂപതയിൽ സഭയുടെ ഔദോഗിക കുർബാന നടപ്പാക്കാൻ കഴിയാത്തത് തട്ടിലിൻ്റെ സമ്പൂർണ്ണ പരാജയമാണെന്ന് സി എൻ എ ഉന്നതാധികാര സമിതി യോഗം ചൂണ്ടിക്കാട്ടി.സ്വയം സ്ഥാനം ഒഴിയാൻ തയ്യറാകാത്ത ആർച്ച്ബിഷപ്പിൻ്റെ രാജി വത്തിക്കാൻ ചോദിച്ച് വാങ്ങണം. മേജർ അതിരൂപത ഭരണം വത്തിക്കാൻ നേരിട്ട് ആക്കണം.അതിരൂപതയിൽ നിലനിൽക്കുന്ന കുർബാന പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള മെയിൽ സന്ദേശം വത്തിക്കാനിലേക്കും, ന്യൂൺഷ്യോക്കും കാത്തലിക്ക് നസ്രാണി അസോസിയേഷൻ അയച്ചു. മാർ റാഫേൽ തട്ടിലിനെ മാറ്റി നിറുത്തണമെന്ന ആവശ്യവും മെയിലിൽ ഉൾപ്പെടുത്തിയതായി സിഎൻഎ വ്യക്തമാക്കി. വിശുദ്ധവാര ആഴ്ചയിലെ തിരുകർമ്മങ്ങൾ അതിരൂപതയിൽ നടത്താൻ ആർച്ച്ബിഷപ്പ് തയ്യാറാകണം.ബിഷപ്പുമാർ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നതും രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും ഒട്ടും അഭികാമ്യമല്ല. മെത്രാൻമാർ കൂടിയാലോചനകളില്ലാതെ ഇത്തരം പ്രസ്താവനകൾ നടത്തരുത്.ചെയർമാൻ ഡോ. എം.പി. ജോർജ് അധ്യക്ഷത വഹിച്ചു. ജോസ് പാറേക്കാട്ടിൽ, ബൈജു ഫ്രാൻസീസ്, പോൾസൺകുടിയിരിപ്പിൽ, ഷിജു സെബാസ്റ്റ്യൻ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.











