
നീർവിളാകം: ധർമ്മ ശാസ്താ ക്ഷേതത്തിൽ പത്ത് നാളത്തെ ഉത്രം ഉത്സവത്തിന് ചൊവ്വാഴ്ച്ച കൊടിയേറി.
ശുദ്ധി ചടങ്ങുകൾക്ക് ശേഷം പകൽ 10 നായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ. താഴമൺ മഠം തന്ത്രി കുടുംബം പ്രതിനിധി ബൈജു നമ്പൂതിരി മുഖ്യ കാർമികനായി . മേൽശാന്തി ആറന്മുള പുത്തൻ മഠം ഹരീഷ് ജെ പോറ്റി സഹകാർമികത്വം വഹിച്ചു.
ഉച്ചപൂജക്ക് ശേഷം നടന്ന കൊടിയേറ്റ് സദ്യയിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. വൈകിട്ട് 6.15 ന് നീർവിളാകം ശാസ്താ തിരുവാതിര സംഘത്തിന്റെ തിരുവാതിര, തുടർന്ന് സ്വാതി തീർത്ഥം ഭജൻസ് , വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും നടന്നു
എണ്ണൂറ് വർഷത്തിന് മേൽ പഴക്കം ഉള്ള ക്ഷേത്രത്തിൽ ധർമ്മ ശാസ്താവിന്റെ സ്വയം ഭൂ ശിലാ ചൈതന്യമാണ് . രണ്ട് നാൾ കാവടിയാട്ടവും പള്ളിവിളക്ക് എഴുന്നള്ളിപ്പും ഇവിടെ ഉത്രം ഉത്സവത്തിന്റെ ഭാഗമായി ഉണ്ട്.
രണ്ടാം ഉത്സവ നാളായ ബുധനാഴ്ച
രാവിലെ 8.30 മുതൽ ധർമ്മ ശാസ്താ സമിതിയുടെ നാരായണീയം, വൈകിട്ട് 6 ന് നെടുമ്പ്രം ശിവപാർവ്വതി തിരുവാതിര സംഘത്തിന്റെ പിന്നൽ തിരുവാതിര. 7.15 ന് ചെട്ടികുളങ്ങര കുത്തിയോട്ട ചുവടും പാട്ടും , 9.30 ന് വിളക്കെഴുന്നത്ത് എന്നിവ നടക്കും.











