NEWS
ആരും പറയാത്ത കഥ പ്രകാശനം ചെയ്തു
12/11/2026 06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
എറണാകുളം പൊന്നൻ രചിച്ച രണ്ട് കഥാപ്രസംഗങ്ങളുടെ സമാഹാരമായ "ആരും പറയാത്ത കഥ" .പ്രശസ്ത കവിയും ഗാനരചയിതാവുമായ ആർ കെ ദാമോദരൻ നോവലിസ്റ്റും പ്രഭാഷകനുമായ വെണ്ണല മോഹനന് നൽകി പ്രകാശനം ചെയ്യുന്നു
കൊച്ചി : സ്പന്ദനം പുസ്തകശാല പ്രസിദ്ധപ്പെടുത്തിയ എറണാകുളം പൊന്നൻ രചിച്ച രണ്ട് കഥാപ്രസംഗങ്ങളുടെ സമാഹാരമായ "ആരും പറയാത്ത കഥ" ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ആർ കെ ദാമോദരൻ നോവലിസ്റ്റും പ്രഭാഷകനുമായ വെണ്ണല മോഹനന് നൽകി പ്രകാശനം ചെയ്തു. പുസ്തകശാല എഡിറ്റർ പ്രിയ ആർ കൃഷ്ണൻ പുസ്തക പരിചയം നടത്തി. ഷാജി ഇടപ്പള്ളി ,കണ്ണൻ ജി നാഥ് , ജെ സുവചൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് എറണാകുളം പൊന്നൻ കഥാപ്രസംഗം അവതരിപ്പിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






