07:52pm 06 August 2026
NEWS
സർക്കാർ നാമനിർദേശ പ്രകാരം കുസാറ്റ് സിൻഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങൾ സർവകലാശാല ഉത്തരവിറക്കി
06/08/2026  06:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സർക്കാർ നാമനിർദേശ പ്രകാരം കുസാറ്റ് സിൻഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങൾ സർവകലാശാല ഉത്തരവിറക്കി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാമനിർദേശ പ്രകാരം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സിൻഡിക്കേറ്റിലേക്കും സെനറ്റിലേക്കുമുള്ള അംഗങ്ങളുടെ നിയമനം സംബന്ധിച്ച് സർവകലാശാല ഉത്തരവിറക്കി.

സിൻഡിക്കേറ്റിലെ സർക്കാർ നാമനിർദേശ അംഗങ്ങളുടെ പുനഃസംഘടന പ്രകാരം എം.എൽ.എ വിഭാഗത്തിൽ കൊച്ചി മണ്ഡലത്തിലെ എം.എൽ.എ മുഹമ്മദ് ഷിയാസ്, പെരിന്തൽമണ്ണ മണ്ഡലത്തിലെ എം.എൽ.എ നജീബ് കാന്തപുരം എന്നിവരെ നാമനിർദേശം ചെയ്തു.

ഉന്നത വിദ്യാഭ്യാസ വിദഗ്ധരുടെ വിഭാഗത്തിൽ കുസാറ്റ് ലീഗൽ അഫയേഴ്സ് വിഭാഗം സെക്ഷൻ ഓഫീസർ (ഹയർ ഗ്രേഡ്) അൻസൺ പി. ആന്റണി, അഡ്വ. കബീർ കെ. കെ., കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ പ്രൊഫസറും പ്രിൻസിപ്പലുമായ ഡോ. അബ്ദുള്ള പി., വനിതാ പ്രതിനിധിയായി ദി കൊച്ചിൻ കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറും പ്രിൻസിപ്പൽ ഇൻ-ചാർജുമായ ഡോ. സിന്ധു കെ., എസ്.സി./എസ്.ടി. പ്രതിനിധിയായി ഡോ. അരുണ്‍ എസ്. പി. എന്നിവരെയാണ് ഉൾപ്പെടുത്തിയത്.

ഐ.ടി. വിദഗ്ധ വിഭാഗത്തിൽ കുസാറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീൺ സി. എസ്., സെനറ്റിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധിയായി കുസാറ്റ് ഐ.യു.സി.ഐ.പി.ആർ.എസ്. പി.എച്ച്.ഡി. ഗവേഷകനായ  കുര്യൻ   ബിജു എന്നിവരെയും സർക്കാർ നാമനിർദേശം ചെയ്തു.

കുസാറ്റ് ചട്ടപ്രകാരം സർവകലാശാല സെനറ്റിലേക്കും സർക്കാർ നാമനിർദേശ അംഗങ്ങളുടെ നിയമനം സംബന്ധിച്ച ഉത്തരവ് സർവകലാശാല പുറത്തിറക്കി. സിൻഡിക്കേറ്റിലേക്കും നാമനിർദേശം ചെയ്യപ്പെട്ട അൻസൺ പി. ആന്റണി, അഡ്വ. കബീർ കെ. കെ., ഡോ. അബ്ദുള്ള പി., ഡോ. സിന്ധു കെ., ഡോ. അരുണ്‍ എസ്. പി. എന്നിവർക്കു പുറമെ ശ്രീമതി സ്വപ്ന കെ. ഒ., ശ്രീ എൻ. മഹേഷ്, ശ്രീ ജെയ്‌സൺ കുര്യൻ, ഡോ. രാജ് സോമരാജൻ, ശ്രീ സുരേഷ് വർഗീസ്, ശ്രീ അമീർ എം. പി., ഡോ. ജാസ്മിൻ ഇ., ശ്രീ ഷെറിൻ ഐ. എൽ., ശ്രീ അബ്ബാദ് ലുഫ്തി എ. എന്നിവരെയും സെനറ്റിലേക്ക് സർക്കാർ നാമനിർദേശം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img