05:27pm 12 November 2026
NEWS
മാധ്യമപ്രവർത്തനത്തിന്‍റെ സവിശേഷത മാനിക്കണം: ഗവർണർ
17/01/2026  11:09 AM IST
Nasar
മാധ്യമപ്രവർത്തനത്തിന്‍റെ സവിശേഷത മാനിക്കണം:  ഗവർണർ


തിരുവനന്തപുരം: മാധ്യമപ്രവർത്തനത്തിന്‍റെ പ്രത്യേക സവിശേഷത
മാനിക്കേണ്ടതാണെന്നും അതിനായി  ക്രിയാത്മകമായി ഇ‌ടപെടുമെന്നും കേരള
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വർക്കിംഗ് ജേണലിസ്റ്റ് ആക്ട്
പുനസ്ഥാപിക്കുക, ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്
കേരള പത്രപ്രവർത്തക യൂണിയൻ പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന കേരളത്തിലെ
മാധ്യമ പ്രവർത്തകർ ഒപ്പുവച്ച ഭീമ ഹരജിയുടെ കോപ്പി സ്വീകരിച്ച്
സംസാരിക്കുകയായിരുന്നു ഗവർണർ.
ലേബർകോഡിന്‍റെ ഉദേശലക്ഷ്യങ്ങളെ നിരാകരിക്കുകയല്ല, മറിച്ച് മാധ്യമപ്രവർത്തനമേഖലയുടെ സവിശേഷതയെ അധികാരികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.
 ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു. 
കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാന
സമിതിഅംഗം ബൈജു ബാപ്പുട്ടി എന്നിവർ  പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img