NEWS
അണ്ടർ-17 ലോകകപ്പിന് ഖത്തറിൽ ഇന്ന് തുടക്കം
03/11/2025 02:04 PM IST
nila

ദോഹ: ഫിഫ അണ്ടർ-17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് ഖത്തറിൽ തുടക്കമാകും. ആസ്പയർ സോൺ മൈതാനങ്ങളിലായിരിക്കും എല്ലാ മത്സരങ്ങളും നടക്കുക. 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ സൗത്ത് ആഫ്രിക്ക ബൊളീവിയയെ നേരിടും (3:30 pm). യു.എ.ഇ കോസ്റ്റാറിക്കയെയും, സെനഗൽ ക്രൊയേഷ്യയെയും, ജപ്പാൻ മൊറോക്കോയെയും നേരിടും. അർജന്റീന-ബെൽജിയം, ന്യൂകലിയിഡോണിയ-പോർച്ചുഗൽ മത്സരങ്ങൾ തുടർന്നുണ്ടാകും.
ആതിഥേയരായ ഖത്തർ ടീം അവരുടെ ആദ്യ മത്സരത്തിൽ ഇറ്റലിയെ നേരിടും (6:45 pm). മറ്റൊരു മത്സരത്തിൽ ടുണീഷ്യ ഫിജിയെ നേരിടും. ടിക്കറ്റുകൾ roadtoqatar.qa വഴി ഓൺലൈനായി വാങ്ങാം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











