
ലളിതാംബിക അന്തര്‍ജനത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ലളിതാംബിക അന്തര്‍ജനം സെന്ററും ചാവറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ലളിതാംബിക അന്തര്‍ജ്ജനം സാഹിത്യവേദി ലളിതാഞ്ജലി അവാര്‍ഡ് സമ്മേളനത്തില്‍ കെ ജയകുമാര്‍ ഐ എ. എസ് മുഖ്യപ്രഭാഷണം നടത്തുന്നു. ലളിതാംബിക അന്തര്‍ജനത്തിന്റെ മകള്‍ മണി കൃഷ്ണന്‍, സന്ധ്യ ഇ. ജോര്‍ജ് ജോസഫ് കെ. കവി സെബാസ്റ്റ്യന്‍. എന്‍.ഇ. സുധീര്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ., തനൂജ ഭട്ടതിരി എന്നിവര്‍.
കൊച്ചി : ലളിതാംബിക അന്തര്‍ജനത്തിന്റെ സാഹിത്യത്തിന്റെ ആത്യന്തികമായ മൂല്യം സ്വാതന്ത്ര്യ ബോധമായിരുന്നുവെന്ന് കെ ജയകുമാര്‍ ഐ എ. എസ് (Rtd) അഭിപ്രായപ്പെട്ടു. സാഹിത്യകാംക്ഷിയായിരുന്ന അന്തര്‍ജനത്തിന്റെ ആത്മാവിലുണര്‍ത്തിയ സംഘര്‍ഷങ്ങളും വെല്ലുവിളികളും തന്നെയാണ് ആ സാഹിത്യത്തെ ഇപ്പോഴും നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.അന്നത്തെ സാമൂഹ്യ- സാമുദായിക ദുരവസ്ഥകള്‍ക്ക് എതിരെയുള്ള ആശയങ്ങളായിരുന്നു ഈ എഴുത്തുകാരിയുടെ രചനകള്‍ . ഒരു കാലഘട്ടത്തില്‍ നിശബ്ദമാക്കപ്പെട്ട നിഷേധിക്കപ്പെട്ട സ്ത്രീകളുടെ ശബ്ദത്തെ പുനരാവിഷ്‌കരിക്കുകയായിരുന്നു ലളിതാംബിക അന്തര്‍ജനമെന്ന് കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു.ലളിതാംബിക അന്തര്‍ജനത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ലളിതാംബിക അന്തര്‍ജനം സെന്ററും ചാവറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ലളിതാംബിക അന്തര്‍ജ്ജനംസാഹിത്യവേദിലളിതാഞ്ജലി അവാര്‍ഡ് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. ലളിതാംബിക അന്തര്‍ജനം സെന്റര്‍ ലളിതാഞ്ജലി അവാര്‍ഡ് സാഹിത്യ പ്രഥമ പുരസ്‌കാരം കഥയ്ക്ക് ജോര്‍ജ് ജോസഫ്‌കെ. കവിതയ്ക്ക് സന്ധ്യ ഇ.എന്നിവര്‍ക്ക് കെ. ജയകുമാര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ലളിതാംബിക അന്തര്‍ജനം സെന്റര്‍ പുറത്തിറക്കിയ സ്ത്രീ രചന 2026 എന്ന പുസ്തകം കെ. ജയകുമാര്‍, എഴുത്തുകാരി എല്‍സയ്ക്ക നല്‍കി പ്രകാശനം ചെയ്തു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ.അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.ഇ. സുധീര്‍,കെ. രേഖ, സെബാസ്റ്റ്യന്‍. ജിഷ കെ. റാം, ഐവറി ബുക്‌സ് സിഇഓ പ്രവീണ്‍ വൈശാഖന്‍, എഴുത്തുകാരി റോസ് ജോര്‍ജ്, ഉഷ സുധാകരന്‍,ഡെയ്‌സി, ശ്രീകല മേനോന്‍, ലളിതാംബിക അന്തര്‍ജനത്തിന്റെ മകള്‍ മണി കൃഷ്ണന്‍, തനൂജ ഭട്ടതിരി, തനൂജ പി.എച്ച്, സീജ ജിതേഷ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ശാലിനി പി. പുസ്തക പരിചയം നടത്തി.തുടര്‍ന്ന് ലളിതാംബിക അന്തര്‍ജനത്തിന്റെ കൃതികളുടെ പാരായണവും നടത്തി.
Photo Courtesy - Google









