10:07pm 30 May 2026
NEWS
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ജൂൺ 19 ന്. 22, 23, 24 തീയതികൾ ബജറ്റിൻമേൽ ചർച്ച
30/05/2026  05:46 PM IST
സണ്ണി ലുക്കോസ്
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ജൂൺ 19 ന്. 22, 23, 24 തീയതികൾ ബജറ്റിൻമേൽ ചർച്ച

വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള  യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19 ന്. 22, 23, 24 തീയതികൾ ബജറ്റിൻമേൽ ചർച്ച നടക്കുംനിയമസഭാ ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 2ന് നടക്കും. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലാണു മത്സരം. അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി.ഉണ്ണിക്കൃഷ്ണന് അന്നു നിയമസഭ ചരമോപചാരം അർപ്പിക്കും. പ്രതിപക്ഷത്തിൻ്റെ ആദ്യ അടിയന്തരപ്രമേയവും അന്നാണ് സഭയിൽ എത്തുക. 2, 3, 4 തീയതികളിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയചർച്ചയും നടക്കും. ചോദ്യോത്തരവേള ഈ ദിവസങ്ങളിൽ ഒഴിവാക്കി. ജൂൺ  29നും 30നും സഭ ചേരും. 30നാണ് സഭാ സമ്മേളനം അവസാനിക്കുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img