
5000 മീറ്റർ പുരുഷ വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ഷിബിൽ അഹമ്മദ്
47- മത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി വിവിധ കായിക ഇനങ്ങൾ രാവിലെ 7 മണിക്ക് ആരംഭിച്ചു. കേരള പോലീസ് സേനയുടെ വിവിധ ബെറ്റാലിയനുകൾ ആവേശത്തോടെ പങ്കെടുക്കുന്ന മത്സരങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കി( IRBN) ഇന്ത്യ റിസേർവ്ഡ് ബറ്റാലിയൻ 36 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. തൊട്ടു പിന്നാലെ ഒരു പോയിന്റ് വ്യത്യാസത്തിൽ കേരള ആംഡ് വുമൺ പോലീസ് ബറ്റാലിയൻ (KAWPBN) രണ്ടാം സ്ഥാനത്തിൽ തുടരുകയാണ്. 15 വർഷമായി നിലനിന്ന ടിന്റു എൻ ഡി യുടെ 1.66 മീറ്റർ എന്ന റെക്കോർഡ് തകർത്ത് 1. 70 ഉയരത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് KAWPBN സേനാംഗമായ ആതിര സോമരാജ്. ഇന്ത്യ റിസർവ്ഡ് ബറ്റാലിയൻ വനിതാ വിഭാഗം ആദ്യമായി പങ്കെടുക്കുന്നു എന്ന സവിശേഷത കൂടി ഇക്കൊല്ലാതെ കേരള പോലീസ് കായികമേളയുടെ പ്രത്യേകതയാണ്. രാവിലെ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന ഷോട്ട്പുട്ട് മത്സരയിനത്തിൽ IRBN താരം ആശ അബ്രഹാം (8.17 മീറ്റർ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. 5000 മീറ്റർ പുരുഷ വിഭാഗം ഒന്നാം സ്ഥാനം (SOG) സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഷിബിൽ അഹമ്മദിനും 5000 മീറ്റർ വനിതാ വിഭാഗം KAWPBN അംഗം ശ്വേത എൻ, സ്വന്തമാക്കി. ലോങ്ങ് ജമ്പ് വനിതാ വിഭാഗത്തിൽ (MSP) മലബാർ സ്പെഷ്യൽ പോലീസ് രമ്യ രാജൻ (5.21) മീറ്റർ ഉയരത്തിൽ സ്വർണം സ്വന്തമാക്കി. 100 മീറ്റർ സീനിയർ വനിതാ വിഭാഗം സിനി മോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോങ്ങ് ജംമ്പ് പുരുഷ വിഭാഗം മലബാർ സ്പെഷ്യൽ പോലീസ് (MSP) 400 മീറ്ററിൽ അർജുൻ 0.17 സെക്കൻഡ് വ്യത്യാസത്തിൽ മുൻകാല റെക്കോർഡ് തകർക്കാൻ സാധിക്കാതെ സ്വർണം കരസ്തമാക്കി . 100 മീറ്റർ സൂപ്പർ സീനിയർ വനിതാ വിഭാഗം കോഴിക്കോട് റൂറൽ സതി ഒന്നാംസ്ഥാനം കരസ്ഥമാക്കി. പുരുഷ വിഭാഗം ഷോട്ട്പുട്ട് മത്സരത്തിൽ കണ്ണൂർ സിറ്റി (DANSAF) ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് സേനാങ്കം അബ്ദുൾ നിഷാദ് 11.24 മീറ്റർ ഒന്നാം സ്ഥാനവും സൂപ്പർ സീനിയർ വനിതാ വിഭാഗം മത്സരത്തിൽ ബിജി കെപി ഒന്നാം സ്ഥാനവും നേടി. സീനിയർ വനിതാ വിഭാഗം ഷോട്പുട് മത്സരത്തിൽ (SSB) സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, രാജി കൃഷ്ണൻ (7.15 m) ഒന്നാം സ്ഥാനം നേടി.
Photo Courtesy - Google










