
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ യുഡിഎഫ് ഭരണത്തിനെതിരെ എൽഡിഎഫ് നഗരസഭ സമിതിയുടെ നേതൃത്വത്തിൽ സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയംഗം എം കെ മനോജ് ക്യാപ്റ്റനായുള്ള ജനകീയ വിചാരണ ജാഥയുടെ
പര്യടനം സമാപിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ പര്യടനം ഉദ്ഘാടനം ചെയ്തു .
പി കെ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ഗവ. ഐടിഐ ജങ്ഷനിൽ നടന്ന സമാപന യോഗം
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ്
ഉദ്ഘാടനം ചെയ്തു. മോഹൻ കൊട്ടാരത്തിൽ അധ്യക്ഷനായി.
ജാഥ
വൈസ് ക്യാപ്റ്റൻ അഡ്വ. പി ആർ പ്രദീപ് കുമാർ, മാനേജർ വി വി അജയൻ,
ജാഥാംഗങ്ങളായ ഷാജി പട്ട
ന്താനം, കെ കെ ചന്ദ്രൻ, അനസ് പൂവാലം പറമ്പിൽ,
മോഹൻ കുമാർ കൊട്ടാരം, ടി സി ഉണ്ണികൃഷ്ണൻ, ജെ അജയൻ,വി ജി അജീഷ്, കെ പി അനിൽ കുമാർ, ടി കെ സുരേഷ്, മധു ചെങ്ങന്നൂർ, പി ഡി സുനീഷ് കുമാർ, വത്സമ്മ എബ്രഹാം,
വി എസ് സവിത, ബാബു അലക്സാണ്ടർ എന്നിവർ സംസാരിച്ചു.











