NEWS
തിരൂരങ്ങാടി കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു.
19/05/2025 05:18 PM IST
സണ്ണി ലുക്കോസ്

തിരൂരങ്ങാടി കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു.ആറുവരിപ്പാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സർവീസ് റോഡിൽ വലിയ വിള്ളലുകളുണ്ട്.രണ്ട് കാറുകൾ മണ്ണിടിഞ്ഞ കുഴിയിലേക്ക് പതിച്ചു. യാത്രക്കാർ അത്ഭുകരമായി രക്ഷപ്പെട്ടു. കാറുകൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും ഉൾപ്പെടെ പതിച്ചു.ദേശീയ പാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു.സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.പ്രദേശത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്. നിർമാണം നടക്കുന്ന സമയത്ത് തന്നെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











