07:12am 10 June 2026
NEWS
മൂന്നാമത് ഇന്ത്യൻ മാംഗോ ഫെസ്റ്റിവൽ ജൂൺ 18 മുതൽ സൂഖ് വാഖിഫിൽ; നാൽപ്പതിലധികം മാമ്പഴ ഇനങ്ങൾ എത്തും
09/06/2026  03:19 PM IST
nila
മൂന്നാമത് ഇന്ത്യൻ മാംഗോ ഫെസ്റ്റിവൽ ജൂൺ 18 മുതൽ സൂഖ് വാഖിഫിൽ; നാൽപ്പതിലധികം മാമ്പഴ ഇനങ്ങൾ എത്തും

ദോഹ:മാമ്പഴപ്രേമികൾക്ക് ആവേശമായി ഖത്തറിലെ മൂന്നാമത് ഇന്ത്യൻ മാംഗോ ഫെസ്റ്റിവൽ (ഹംബ എക്സിബിഷൻ) ജൂൺ 18 ന് തുടക്കമാകും.
 സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിലാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന  മാമ്പഴമേള അരങ്ങേറുന്നത്. ഖത്തറിലെ ഇന്ത്യൻ എംബസിയും, എംബസിക്ക് കീഴിലുള്ള അപെക്സ് സംഘടനയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലും (IBPC) സൂഖ് വാഖിഫ് അധികൃതരുമായി സഹകരിച്ചാണ്  മേള സംഘടിപ്പിക്കുന്നത്.
​മുൻ വർഷങ്ങളിൽ ദോഹയിൽ സംഘടിപ്പിച്ച മാമ്പഴമേളകൾ വൻ വിജയമായിരുന്നതിന്റെ ആവേശത്തിലാണ് കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ മൂന്നാമത് എഡിഷൻ ഒരുങ്ങുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അൽഫോൻസോ, കേസർ, ലാംഗ്ഡ, ദശേരി, ചൗസ തുടങ്ങി നാൽപ്പതിലധികം വൈവിധ്യമാർന്ന ഇനം മാമ്പഴങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി എത്തിക്കുന്നത്. പഴുത്ത മാമ്പഴങ്ങൾക്ക് പുറമെ, മാമ്പഴം കൊണ്ടുള്ള വിവിധ തരം വിഭവങ്ങളും, ജ്യൂസുകളും, അച്ചാറുകളും മേളയുടെ പ്രധാന ആകർഷണമായിരിക്കും.
​ഇന്ത്യൻ പ്രവാസികൾക്ക് തങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ട മാമ്പഴങ്ങൾ  ആസ്വദിക്കാനുള്ള മികച്ച അവസരമാണിത്. പ്രവാസികൾക്ക് പുറമെ ഖത്തരി സ്വദേശികൾക്കും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ വിനോദസഞ്ചാരികൾക്കും ഇന്ത്യൻ മാമ്പഴങ്ങളുടെ തനത് രുചിയും വൈവിധ്യവും പരിചയപ്പെടാൻ ഈ ഫെസ്റ്റിവൽ അവസരമൊരുക്കുന്നു.
 വാഖിഫിൽ സജീവമായിരിക്കും. ഖത്തറിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങളും നയതന്ത്രപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img