12:22pm 16 September 2026
NEWS
മൂന്നാമത് ഇ.എസ്.ജി ഉച്ചകോടി ഒക്ടോബർ 6, 7 തീയതികളിൽ ദോഹയിൽ നടക്കും
15/09/2026  10:49 AM IST
nila
മൂന്നാമത് ഇ.എസ്.ജി ഉച്ചകോടി ഒക്ടോബർ 6, 7 തീയതികളിൽ ദോഹയിൽ നടക്കും

ദോഹ: കോർപ്പറേറ്റ് സുസ്ഥിരത, സാമൂഹിക പ്രതിബദ്ധത, മികച്ച ഭരണനിർവഹണ രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മൂന്നാമത് ഖത്തർ ഇ.എസ്.ജി (Environmental, Social, and Governance) ഉച്ചകോടി ഒക്ടോബർ 6, 7 തീയതികളിൽ ദോഹയിലെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിൽ നടക്കും. 'ഹൗകമ ഇന്റർനാഷണൽ' ആണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ഖത്തർ ചേംബർ വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടത്.
​ആഗോള വ്യവസായ മേഖലയിൽ മത്സരക്ഷമത നിലനിർത്തുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഇ.എസ്.ജി മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ ചേംബർ ആക്ടിങ് ജനറൽ മാനേജർ അലി ബു ഷെർബാക്ക് അൽ മൻസൂരി പറഞ്ഞു. രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് ഭരണനിർവഹണത്തിലും സാമൂഹിക പ്രതിബദ്ധതയിലും പുതിയ കാഴ്ചപ്പാടുകൾ നൽകാൻ ഈ ഉച്ചകോടി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img