12:59pm 04 May 2026
NEWS
പാതിരാത്രി വീടിൻ്റെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാലുതെറ്റി കള്ളൻ കിണറ്റിൽ വീണു ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തു.
01/05/2026  04:15 PM IST
സണ്ണി ലുക്കോസ്
പാതിരാത്രി വീടിൻ്റെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാലുതെറ്റി കള്ളൻ കിണറ്റിൽ വീണു ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തു.

കോഴിക്കോട് : പാതിരാത്രിയിൽ വീട്ടിൽ മോഷണം നടത്താൻ എത്തിയ കള്ളൻ കിണറ്റിൽ വീണു.വ്യാഴാച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ കള്ളനെ കണ്ടെത്തിയത്.വീട്ടിലെ കുളിമുറി വഴി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കള്ളൻ പിടിവിട്ട് കിണറ്റിൽ വീഴുകയായിരുന്നു.ഒടുവിൽ കൊയിലാണ്ടി ഫയർ ഫോഴ്സും പോലീസും എത്തി കള്ളനെ പുറത്തെത്തിച്ചു. കോഴിക്കോട് നന്തി ബസാറിലെ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം.രാവിലെ ഏഴുമണിയോടെ ഗൃഹനാഥ മുറ്റം വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ഗ്രിൽ നീങ്ങിയത് കണ്ട് സംശയം തോന്നിയാണ് പരിശോധിച്ചത്.അപ്പോൾ കിണറിൽ നിന്നും കയറാനാവാതെ ബംഗാളി സ്വദേശിയായ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.കള്ളൻ വെള്ളത്തിൽ നീന്തി തലപൊക്കി കിടക്കുകയായിരുന്നെന്ന് ഗൃഹനാഥ പറഞ്ഞു. കള്ളനെ കണ്ട ഇവർ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.ഇയാൾക്ക് വീഴ്ചയിൽ ഗുരുതര പരിക്കില്ലെന്നാണ് വിവരം.സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് എടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img