06:01am 11 November 2026
NEWS
ഒരുമയുടെ ഈണം തീർത്ത് തണൽപരിവാർ മാനവികത സൗഹൃദ സംഗമം ശ്രദ്ധേയമായി
07/09/2025  09:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഒരുമയുടെ ഈണം തീർത്ത് തണൽപരിവാർ മാനവികത സൗഹൃദ സംഗമം ശ്രദ്ധേയമായി
HIGHLIGHTS

തണൽ പരിവാർ ട്രെയിനിങ് സെൻററിൽ സംഘടിപ്പിച്ച മാനവികത സൗഹൃദ സംഗമം ചലചിത്ര സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ ടി സി റഫീഖ് ചൊക്ലി ഉദ്ഘാടനം ചെയ്യുന്നു.സീന ബൈജു ,അംബിക ശശി , കെ എം നാസർ, ഇ കെ ഇഖ്ബാൽ ,സിനീഷ്  വേലപ്പൻ ആചാരി എം ഇ കബീർ , മാനവികതാ സൗഹൃദ സംഗമത്തിൽ മാവേലി വേഷമണിഞ്ഞ തണൽപരിവാർ ട്രെയിനിങ് സെൻററിലെ വിദ്യാർത്ഥി അശോകൻ രാമകൃഷ്ണൻ ,ആശാമോൾ പിആർ സമീപം

പെരുമ്പാവൂർ: സ്നേഹവും എളിമയും മഹിമയും ജീവകാരുണ്യവും ഉൾക്കൊള്ളുന്നതാണ് സമൂഹത്തിൻറെ മനുഷ്യത്വം എന്നത് വിളിച്ചോതുന്നതായി തണൽ പരിവാർ ട്രെയിനിങ് സെൻററിൽ സംഘടിപ്പിച്ച മാനവികത സൗഹൃദ സംഗമം.സവിശേഷ കഴിവുകളുള്ള കുട്ടികളുടെയും അംഗപരിമിതരുടെയും രക്ഷാകർതൃ സംഘടന തണൽ പരിവാർ കുട്ടികൾക്കും മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ഒരുക്കിയ കുടുംബ സംഗമം സമൂഹത്തിലെ നാനാതുറകളിൽ ഉള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പെരുമ്പാവൂർ തണൽ പരിവാർ ട്രെയിനിങ് സെൻറർ ഹോളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡണ്ട് അംബിക ശശി അധ്യക്ഷത വഹിച്ചു.ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ- തണൽ പരിവാർ ജനറൽ സെക്രട്ടറി കെ എം നാസർ ആമുഖപ്രഭാഷണം നിർവഹിച്ചു.പ്രമുഖ ചലച്ചിത്ര ജീവകാരുണ്യ വ്യവസായ പ്രമുഖൻ സിനി ആർട്ടിസ്റ്റ് ടി സി റഫീഖ് ചൊക്ലി മാനവികത സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു.പെരുമ്പാവൂർ പ്രസ് ക്ലബ് പ്രസിഡണ്ട് ഇ കെ ഇക്ബാൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.പെരുമ്പാവൂർ ഗോൾഡ് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിനീഷ് വേലപ്പൻ ആചാരി മുഖ്യാതിഥിയായിരുന്നു. കാലടി സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ സംഗീത വിദ്യാർത്ഥിനി റിദമോൾ  കെ എൻ മാനവികത സൗഹൃദ ഗീതം ആലപിച്ചു.എം ഇ കബീർ, സീന ബൈജു, തണൽ പരിവാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആശാ മോൾ പി ആർ, ശശികല ദേവാനന്ദൻ, ലൈല ബീവി കെ എ,  പത്മനാഭൻ ഷേണായി, നിഷ കെ കെ, ലിമി മാത്യു പ്രസംഗിച്ചു.തണൽ പരിവാർ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഭക്ഷ്യ ഭദ്രത വിഭവങ്ങളും പ്രത്യേക സമ്മാനങ്ങളും മാനവികത സൗഹൃദ സംഗമത്തിന്റെ ഭാഗമായി വിതരണം ചെയ്തു.ഓണവും നബിദിനവും ഒരേ ദിവസം സംഗമിച്ചതിന്റെ സന്തോഷത്തിൽ സംഘടിപ്പിച്ച മാനവികത സൗഹൃദ സംഗമം നാടിൻറെ ഒരുമയുടെ ഈണം തീർക്കുന്നതായി.

 

Photo Courtesy - Google

ഒരുമയുടെ ഈണം തീർത്ത് തണൽപരിവാർ മാനവികത സൗഹൃദ സംഗമം ശ്രദ്ധേയമായി
16/03/2026  04:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഒരുമയുടെ ഈണം തീർത്ത് തണൽപരിവാർ മാനവികത സൗഹൃദ സംഗമം ശ്രദ്ധേയമായി

 

പെരുമ്പാവൂർ: സ്നേഹവും എളിമയും മഹിമയും ജീവകാരുണ്യവും ഉൾക്കൊള്ളുന്നതാണ് സമൂഹത്തിൻറെ മനുഷ്യത്വം എന്നത് വിളിച്ചോതുന്നതായി തണൽ പരിവാർ ട്രെയിനിങ് സെൻററിൽ സംഘടിപ്പിച്ച മാനവികത സൗഹൃദ സംഗമം.
സവിശേഷ കഴിവുകളുള്ള കുട്ടികളുടെയും അംഗപരിമിതരുടെയും രക്ഷാകർതൃ സംഘടന തണൽ പരിവാർ കുട്ടികൾക്കും മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ഒരുക്കിയ കുടുംബ സംഗമം സമൂഹത്തിലെ നാനാതുറകളിൽ ഉള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പെരുമ്പാവൂർ തണൽ പരിവാർ ട്രെയിനിങ് സെൻറർ ഹോളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ പി എസ് ബുഷറ അധ്യക്ഷത വഹിച്ചു.
തണൽ പരിവാർ ജനറൽ സെക്രട്ടറി കെ എം നാസർ ആമുഖപ്രഭാഷണം നിർവഹിച്ചു.
പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ കെ എൻ സംഗീത മാനവികത സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു.
സവിശേഷ കഴിവുകളുള്ള ഭിന്നശേഷി സമൂഹത്തിൻറെ അഭിമാനകരമായ അസ്ഥിത്വം ഉയർത്തിപ്പിടിക്കുന്നതിന് തീവ്രമായ കർമ്മ പദ്ധതികളുമായി മുന്നോട്ടുപോകുന്ന തണൽപരിവാറിനും തണൽപരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് സെൻററിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഭിന്ന ശേഷിത്വം ഒരു കുറവായി കാണേണ്ടതില്ലെന്നും വിവിധങ്ങളായ സവിശേഷമായ കഴിവുകൾ ഉള്ളവരാണ് ഭിന്നശേഷി കുട്ടികളും അംഗപരിമതരും എന്ന് ചെയർപേഴ്സൺ പറഞ്ഞു.
ഭിന്നശേഷി സമൂഹത്തിനായി ലഭ്യമാകുന്ന വിവിധങ്ങളായ  ആനുകൂല്യങ്ങളുടെ ഗുണഫലം ഭിന്നശേഷി സമൂഹത്തിൽ എത്തിക്കുന്നതിനായി തണൽ പരിവാർ നടത്തുന്ന കർമ്മ പദ്ധതികൾ  നടപ്പാക്കുന്നതിന് ക്രിയാത്മകമായ പിന്തുണയും പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ വാഗ്ദാനം ചെയ്തു.
 പെരുമ്പാവൂർ നഗരസഭ പ്രതിപക്ഷ നേതാവ് വി പി ബാബു അതിതീവ്ര ബൗദ്ധിക വെല്ലുവിളിയുള്ള ഭിന്നശേഷി കുടുംബങ്ങൾക്കുള്ള ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ് വിതരണവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഗദ്ദാഫി ഓട്ടിസം ,സെറിബ്രൽ പാൽസി, ബഹുഭിന്നശേഷിത്വം ഉള്ളവർക്ക് നാഷണൽ ട്രസ്റ്റ് വഴി കേന്ദ്രസംസ്ഥാന സർക്കാരുകൾ വിഭാവനം ചെയ്തിരിക്കുന്ന ഒരു ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ പദ്ധതി നിരാമയ അപേക്ഷ ഫോമുകളുടെ വിതരണവും പ്രഖ്യാപനവും നിർവഹിച്ചു.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഷറഫ് ഭിന്നശേഷി സമൂഹത്തിന്റെ അവകാശ സംരക്ഷണത്തെ കുറിച്ചുള്ള അൻപ് -സ്പർശം പദ്ധതിയുടെ കൈ പുസ്തകം പ്രകാശനം തണൽ പരിവാർ ട്രെയിനിങ് സെന്ററിന് കൈമാറി നിർവഹിച്ചു.
മുനിസിപ്പൽ കൗൺസിലർ പി എ കാസിം കാഞ്ഞിരക്കാട് ഭിന്നശേഷി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മമാർക്കുള്ള ആശ്വാസ കിരണം പദ്ധതി രേഖ അവതരിപ്പിച്ചു.
സാംസ്കാരിക പ്രവർത്തകർ കെ എൻ ഉണ്ണികൃഷ്ണൻ യുദ്ധവിരുദ്ധ സന്ദേശം നൽകി കാഴ്ച പരിമിതർക്കുള്ള വൈറ്റ് കെയിൻ വിതരണം നിർവഹിച്ചു.
 ചലചിത്ര വ്യവസായ പ്രമുഖൻ ടി സി റഫീഖ് ചൊക്ലി തണൽ പരിവാറിലെ അധ്യാപനത്തിനുശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വിജയിച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് പൂജ ജോമോൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സബിത ടീച്ചർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. അന്താരാഷ്ട്ര യോഗ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച വൈഗ രാജേഷിന് മുനിസിപ്പൽ ചെയർപേഴ്സൺ ഉപഹാരവും സ്മൃതി മെഡലും നൽകി അനുമോദിച്ചു.
 ഗോൾഡ് മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിനീഷ് വേലപ്പൻ ആചാരി , 
എംഎസ്എസ് പെരുമ്പാവൂർ യൂണിറ്റ് പ്രസിഡണ്ട് അഡ്വക്കേറ്റ് സി കെ സൈദ് മുഹമ്മദാലി, ട്രഷറർ കെ എൻ ഹാറൂൺ , എന്നിവർ ഭിന്നശേഷി കുടുംബങ്ങൾക്കുള്ള ഭക്ഷ്യ ഭദ്രത പദ്ധതി വിഭവ ഉപഹാരങ്ങൾ വിതരണം നിർവഹിച്ചു. തണൽ പരിവാർ സംസ്ഥാന പ്രസിഡണ്ട് അംബിക ശശി  ട്രഷറർ രജനി രാജേഷ്, എക്സിക്യൂട്ടീവ് മെമ്പർമാരായ  സുമാദേവി പി, 
എച്ച് പത്മനാഭൻ , എം പി മനോജ് കുമാർ, വർഗീസ് കെ കെ, ലിമി മാത്യു, നിഷ എം കെ, ബീവി കെ കെ
ശശികല പി കെ എം വി മായ സീനത്ത് എം യു  എന്നിവർ പ്രസംഗിച്ചു.

തണൽപരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് സെൻററിൽ സംഘടിപ്പിച്ച ഭിന്നശേഷി കുടുംബ സംഗമവും മാനവികത സൗഹൃദ സദസും പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ കെ എൻ സംഗീത ഭിന്നശേഷി കുടുംബങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങളുടെ രേഖ കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img