08:39pm 09 November 2026
NEWS
പൗർണ്ണമിക്കാവിൽ നാളെ നട തുറക്കും
10/06/2025  12:54 PM IST
Nasar
പൗർണ്ണമിക്കാവിൽ നാളെ നട തുറക്കും

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ പൗർണ്ണമിയായ നാളെ നട തുറക്കും.രാവിലെ 4.30 മുതൽ രാത്രി 10.30 വരെ തുടർച്ചയായി നട തുറന്നിരിക്കും.
ഒക്ടോബർ 7 മുതൽ 21 വരെ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ സന്യാസിമാർ നടത്തുന്ന ധർമ്മ സന്ദേശ യാത്രയുമായി ബന്ധപ്പെട്ട്  മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനവും സന്യാസിമാരും രാവിലെ 10 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരും.സ്വാമി ആനന്ദവനത്തോടൊപ്പം സന്യാസി ശ്രേഷ്ഠരായ ശിവബോധാനന്ദ, സദ്സ്വരുപാനന്ദ,അയ്യപ്പ ദാസ്,കൃഷ്ണമായാനന്ദ തീർത്ഥപാദർ,വിജ്ഞാനനാനന്ദ തുടങ്ങിയവരേയും പൂർണ്ണ കുംഭം നൽകി സ്വീകരിക്കും.
വിശേഷാൽ പൂജകൾക്ക് പുറമേ രാവിലെ 8 മണി മുതൽ ദേവീ മാഹാത്മ്യ പാരായണം,ലളിതാസഹസ്രനാമ ജപം,10 മുതൽ ക്ലാസിക്കൽ ഡാൻസ്,1 മണി മുതൽ ഭജൻസ്, 3 മുതൽ കൊല്ലം മയൂര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ആന്റ് സെമി ക്ലാസിക്കൽ ഡാൻസ്,6 മുതൽ തിരുവാതിര,9 മുതൽ കൈക്കൊട്ടി കളി.
രാത്രി 10.30ന് വലിയ ഗുരുതിയോടെ നട അടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img