
തൃശ്ശൂര്‍: ടയര്‍ ഡീലേഴ്സ് ആന്‍റ് അലൈന്‍മെന്‍റ് അസോസിയേഷന്‍റെ (കേരള) നേതൃത്വത്തില്‍ നടക്കുന്ന ടിഡാക്ക് ക്രിക്കറ്റ് റ്റി സി എല്‍ ക്രിക്കറ്റ് ലീഗ് തൃശ്ശൂരില്‍ ഈ മാസം 19 ന് നടക്കും. അസോസിയേഷന്‍ അംഗങ്ങളായ 10 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. തൃശ്ശൂർ കുട്ടനെല്ലൂരിലെസ്പോർട്ടേക്കർ ഇന്‍ഡോര്‍ ടര്‍ഫിലാണ് മത്സരം നടക്കുന്നത്. രാവിലെ 7 ന് ക്രിക്കറ്റ് ലീഗിന്‍റെ ഇനാഗുറേഷന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സി.കെ ശിവകുമാര്‍ ഉത്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലയിലെയും അസോസിയേഷന്‍ അംഗങ്ങളും ചടങ്ങില്‍ പങ്കാളികളാകുന്നുണ്ട്. അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടത്തി വരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളടക്കമുള്ള നിരവധിയായ പദ്ധതികളുടെ ഭാഗമായിട്ടാണ് ക്രിക്കറ്റ് ലീഗ് നടത്തുന്നത്. സംസ്ഥാനത്ത് ഒട്ടേറെ മാതൃകാപരമായ പദ്ധതികളും മറ്റും ആവിഷ്ക്കരിക്കുന്ന സംഘടന കൂടിയാണ് ടയര്‍ ഡീലേഴ്സ് ആന്‍റ് അലൈന്‍മെന്‍റ് അസോസിയേഷന്‍. അംഗങ്ങളിലെ കായിക അഭിരുചി വളര്‍ത്തുവാനും ക്രിക്കറ്റ് പ്രേമം പരിപോഷിപ്പിക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് ക്രിക്കറ്റ് ലീഗ് നടത്തുന്നത്. സംസ്ഥാനത്തെ കായിക രംഗത്തിന് മാതൃകാപരമായ ഒരു ക്രിക്കറ്റ് മത്സരം ആവിഷ്ക്കരിക്കുകയും അസോസിയേഷന്‍റെ താല്പര്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തിലേക്ക് കായിക പ്രേമികളെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് സി.കെ ശിവകുമാര്‍, സെക്രട്ടറി ഷാജഹാന്‍ എച്ച്, ട്രഷറര്‍ ശിവപ്രസാദ് എ വി, വൈസ് പ്രസിഡന്‍റ്മാരായ, റെബിൻ സണ്ണി,മനോജ് ജേക്കബ്, ജോയിന്‍റ് സെക്രട്ടറിമാരായ വിനോദ് വേണു എം, നൗഷീർ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Photo Courtesy - Google










