01:09am 18 April 2026
NEWS
ടയര്‍ ഡീലേഴ്സ് ആന്‍റ് അലൈന്‍മെന്‍റ് അസോസിയേഷന്‍ നേതൃത്വത്തിലുള്ള ടിഡാക്ക് റ്റി സി എല്‍ ക്രിക്കറ്റ് ലീഗ് തൃശ്ശൂരില്‍ 19 ന് നടക്കും
17/04/2026  06:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ടയര്‍ ഡീലേഴ്സ് ആന്‍റ് അലൈന്‍മെന്‍റ് അസോസിയേഷന്‍ നേതൃത്വത്തിലുള്ള  ടിഡാക്ക് റ്റി സി എല്‍ ക്രിക്കറ്റ് ലീഗ് തൃശ്ശൂരില്‍ 19 ന് നടക്കും

തൃശ്ശൂര്‍: ടയര്‍ ഡീലേഴ്സ് ആന്‍റ് അലൈന്‍മെന്‍റ് അസോസിയേഷന്‍റെ (കേരള) നേതൃത്വത്തില്‍ നടക്കുന്ന ടിഡാക്ക് ക്രിക്കറ്റ് റ്റി സി എല്‍ ക്രിക്കറ്റ് ലീഗ് തൃശ്ശൂരില്‍ ഈ മാസം 19 ന് നടക്കും. അസോസിയേഷന്‍ അംഗങ്ങളായ 10 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. തൃശ്ശൂർ കുട്ടനെല്ലൂരിലെസ്പോർട്ടേക്കർ ഇന്‍ഡോര്‍ ടര്‍ഫിലാണ് മത്സരം നടക്കുന്നത്. രാവിലെ 7 ന് ക്രിക്കറ്റ് ലീഗിന്‍റെ ഇനാഗുറേഷന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സി.കെ ശിവകുമാര്‍ ഉത്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലയിലെയും അസോസിയേഷന്‍ അംഗങ്ങളും ചടങ്ങില്‍ പങ്കാളികളാകുന്നുണ്ട്. അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടത്തി വരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളടക്കമുള്ള നിരവധിയായ പദ്ധതികളുടെ ഭാഗമായിട്ടാണ് ക്രിക്കറ്റ് ലീഗ് നടത്തുന്നത്. സംസ്ഥാനത്ത് ഒട്ടേറെ മാതൃകാപരമായ പദ്ധതികളും മറ്റും ആവിഷ്ക്കരിക്കുന്ന സംഘടന കൂടിയാണ് ടയര്‍ ഡീലേഴ്സ് ആന്‍റ് അലൈന്‍മെന്‍റ് അസോസിയേഷന്‍. അംഗങ്ങളിലെ കായിക അഭിരുചി വളര്‍ത്തുവാനും ക്രിക്കറ്റ് പ്രേമം പരിപോഷിപ്പിക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് ക്രിക്കറ്റ് ലീഗ് നടത്തുന്നത്. സംസ്ഥാനത്തെ കായിക രംഗത്തിന് മാതൃകാപരമായ ഒരു ക്രിക്കറ്റ് മത്സരം ആവിഷ്ക്കരിക്കുകയും അസോസിയേഷന്‍റെ താല്പര്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തിലേക്ക് കായിക പ്രേമികളെ സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്‍റ്  സി.കെ ശിവകുമാര്‍, സെക്രട്ടറി ഷാജഹാന്‍ എച്ച്, ട്രഷറര്‍ ശിവപ്രസാദ് എ വി, വൈസ് പ്രസിഡന്‍റ്മാരായ, റെബിൻ സണ്ണി,മനോജ് ജേക്കബ്, ജോയിന്‍റ് സെക്രട്ടറിമാരായ വിനോദ് വേണു എം, നൗഷീർ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img