10:14pm 24 August 2026
NEWS
ഏകീകൃത കുർബാന അർപ്പണം മാർപാപ്പയുടെ നിർദ്ധേശങ്ങൾ നടപ്പിലാക്കത്തത് സിനഡിൽ ചർച്ചയാക്കണം അൽമായ ശബ്ദം
24/08/2026  05:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഏകീകൃത കുർബാന അർപ്പണം മാർപാപ്പയുടെ നിർദ്ധേശങ്ങൾ നടപ്പിലാക്കത്തത് സിനഡിൽ ചർച്ചയാക്കണം അൽമായ ശബ്ദം

കൊച്ചി : ഫ്രാൻസിസ് മാർപാപ്പായും സീറോ മലബാർ സഭയുടെ പരമാധികാരസമിതിയായ സിനഡും അംഗീകരിച്ച ഏകീകൃത കുർബാനക്രമം എറണാകുളം - അങ്കമാലി മേജർ അതിരൂപതയിൽ നാളിത് വരെ പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കാത്തതിൻ്റെ കാരണം സീറോ മലബാർ സഭ സിനഡ് സഭാംഗങ്ങളോട് വൃക്തമാക്കണമെന്ന് അൽമായ ശബ്‌ദം ആവശ്യ പ്പെട്ടു.പരമാധികാരിയായ മാർപാപ്പയുടെയും സിനഡിൻ്റെയും തീരുമാനങ്ങൾ കാറ്റിൽ പറത്തി ചില പുരോഹിതർ നടത്തുന്ന നീക്കങ്ങൾ കാനോനിക നിയമങ്ങളുടെയും സഭാപരമായ അനുസരണത്തിൻ്റെയും പരസ്യമായ ലംഘനമാണ്.ഇത്തരം അച്ചടക്ക രഹിതമായ നിലപാടുകൾ സഭയുടെ ഐക്യത്തിനും വിശ്വാസസ്യതയ്ക്കും വൻ തിരിച്ചടിയാണ് സൃഷ്‌ടിക്കുന്നത്.സഭയുടെഔദ്യോഗിക കുർബാന മേജർ അതിരൂപതയിൽ വിശ്വാസ സമൂഹത്തിന് സമ്പൂർണ്ണമായി ലഭിക്കുവാൻ സഭ സിനഡ് ശക്തമായ ഇടപെടലുകൾ ഉറപ്പാക്കണം.സഭ ഭരണഘടനയോടും കാനോനിക നിയമങ്ങളോടും പൂർണ്ണ വിധ യേത്വം ഉറപ്പാക്കി വിശ്വാസികളുടെ അവകാശമായ സഭയുടെ കുർബാന നൽകുവാൻ വൈദീകർ സ്വയം മുന്നോട്ട് വരണമെന്ന് അൽമായ ശബ്‌ദം വക്താവ് ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img