കൊച്ചി : ഫ്രാൻസിസ് മാർപാപ്പായും സീറോ മലബാർ സഭയുടെ പരമാധികാരസമിതിയായ സിനഡും അംഗീകരിച്ച ഏകീകൃത കുർബാനക്രമം എറണാകുളം - അങ്കമാലി മേജർ അതിരൂപതയിൽ നാളിത് വരെ പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കാത്തതിൻ്റെ കാരണം സീറോ മലബാർ സഭ സിനഡ് സഭാംഗങ്ങളോട് വൃക്തമാക്കണമെന്ന് അൽമായ ശബ്‌ദം ആവശ്യ പ്പെട്ടു.പരമാധികാരിയായ മാർപാപ്പയുടെയും സിനഡിൻ്റെയും തീരുമാനങ്ങൾ കാറ്റിൽ പറത്തി ചില പുരോഹിതർ നടത്തുന്ന നീക്കങ്ങൾ കാനോനിക നിയമങ്ങളുടെയും സഭാപരമായ അനുസരണത്തിൻ്റെയും പരസ്യമായ ലംഘനമാണ്.ഇത്തരം അച്ചടക്ക രഹിതമായ നിലപാടുകൾ സഭയുടെ ഐക്യത്തിനും വിശ്വാസസ്യതയ്ക്കും വൻ തിരിച്ചടിയാണ് സൃഷ്‌ടിക്കുന്നത്.സഭയുടെഔദ്യോഗിക കുർബാന മേജർ അതിരൂപതയിൽ വിശ്വാസ സമൂഹത്തിന് സമ്പൂർണ്ണമായി ലഭിക്കുവാൻ സഭ സിനഡ് ശക്തമായ ഇടപെടലുകൾ ഉറപ്പാക്കണം.സഭ ഭരണഘടനയോടും കാനോനിക നിയമങ്ങളോടും പൂർണ്ണ വിധ യേത്വം ഉറപ്പാക്കി വിശ്വാസികളുടെ അവകാശമായ സഭയുടെ കുർബാന നൽകുവാൻ വൈദീകർ സ്വയം മുന്നോട്ട് വരണമെന്ന് അൽമായ ശബ്‌ദം വക്താവ് ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.









