02:25pm 12 November 2026
NEWS
സീറോമലബാർ സഭയുടെ സിനഡ് സമ്മേളനം ജനുവരി 6 നു ആരംഭിക്കും
05/01/2026  05:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സീറോമലബാർ സഭയുടെ സിനഡ് സമ്മേളനം ജനുവരി 6 നു  ആരംഭിക്കും

സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻ്റെ ഒന്നാം സമ്മേളനം 2026  ജനുവരി 6 ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിക്കും. സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരംഭിക്കുന്നത്. സിനഡിന്റെ  ആദ്യ ദിവസം ധ്യാനത്തിലും പ്രാർത്ഥനയിലും പിതാക്കന്മാർ ചിലവഴിക്കും. ജനുവരി ഏഴാം തീയതി രാവിലെ 9  മണിക്ക് സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് തിരിതെളിയിച്ചുകൊണ്ടു സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും.   ജനുവരി 10 ശനിയാഴ്ച വൈകിട്ട് സിനഡ് സമ്മേളനം സമാപിക്കും.

സീറോമലബാർ സഭാ സിനഡ് ആഹ്വാനം  ചെയ്തിരിക്കുന്ന സമുദായ ശക്തീകരണവർഷം 2026 ന്റെ സഭാതലത്തിലുള്ള ഉദ്‌ഘാടനം സിനഡ് പിതാക്കന്മാരുടെയും വൈദിക - സന്യസ്ത- അല്‌മായ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ജനുവരി 6 ചൊവാഴ്ച വൈകിട്ട് 5 : 30 നു മണിക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്  മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിക്കും.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img