
കർണാടകം: ഈ മാസം മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ മുൻഗാമി സിദ്ധരാമയ്യയെ പോലെ ധനകാര്യ വകുപ്പും കൂടി കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി ഡോക്ടർ ജി പരമേശ്വരയ്ക്ക് റവന്യൂ , സ്പോർട്സ് വകുപ്പുകളാണ് ലഭിച്ചത്. കെ ജെ ജോർജ്ജ് ( ഊർജ്ജം, ടുറിസം), എം ബി പാട്ടീൽ ( വ്യവസായം), സതീഷ് ജാർക്കിഹോളി( പൊതുമരാമത്ത്), കൃഷ്ണ ബൈരെ ഗൗഡ( ബംഗളുരു നഗര വികസനം ). സിദ്ധരാമയ്യ മന്ത്രിസഭയിൽ ഐ ടി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രിയങ്ക് ഖാർഗെയ്ക്ക് ( എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ മകൻ) ആ വകുപ്പിന് പുറമെ ആഭ്യന്തരവും ലഭിച്ചു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഡോക്ടർ ജി പരമേശ്വര ആയിരുന്നു ആഭ്യന്തരമന്ത്രി. യു ടി ഖാദർ (ആരോഗ്യം ), ഈശ്വർ ഖന്ദ്രെ (ഗ്രാമീണ വികസനം, പഞ്ചായത്ത് രാജ്), യതീന്ദ്ര(സിദ്ധരാമയ്യയുടെ മകൻ)-ബംഗളുരു ഒഴികെയുള്ള നഗരവികസനം, ബൈരതി സുരേഷ് (ഗതാഗതം), ശരൺ കുമാർ പാട്ടീൽ ( മെഡിക്കൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം ), കെ എച്ച് മുനിയപ്പ( ഭക്ഷ്യം, സിവിൽ സപ്ലൈസ്). സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുതിർന്ന നേതാവ് രാമലിംഗ റെഡിയ്ക്ക് അനുവദിച്ചത് ജലസേചന വകുപ്പാണ്. എന്നാൽ അദ്ദേഹം ആവശ്യപ്പെട്ടത് ബംഗളുരു നഗരവികസന വകുപ്പാണ്. qഅതാകട്ടെ കൃഷ്ണ ബൈരെ ഗൗഡയ്ക്കാണ് അനുവദിച്ചിട്ടുള്ളത്. അസംതൃപ്തി പരസ്യമായി പ്രകടമാക്കിയ രാമലിംഗ റെഡ്ഡി ചുമതല ഏറ്റെടുക്കാൻ കൂട്ടാക്കിയിട്ടില്ല. അദ്ദേഹത്തെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ശിവകുമാർ ശ്രമം നടത്തിയെങ്കിലും മന്ത്രിസ്ഥാനം രാജി വെച്ചിരിക്കുകയാണ് റെഡ്ഡി.
Photo Courtesy - Google










