05:15pm 05 June 2026
NEWS
സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്ക് വകുപ്പുകളായി; മന്ത്രിസ്ഥാനം രാജിവെച്ച് രാമലിംഗ റെഡ്‌ഡി.
05/06/2026  11:49 AM IST
വിഷ്ണുമംഗലം കുമാർ
 സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്ക് വകുപ്പുകളായി; മന്ത്രിസ്ഥാനം രാജിവെച്ച്  രാമലിംഗ റെഡ്‌ഡി.

കർണാടകം: ഈ മാസം മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ മുൻഗാമി സിദ്ധരാമയ്യയെ പോലെ ധനകാര്യ വകുപ്പും കൂടി കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി ഡോക്ടർ ജി പരമേശ്വരയ്ക്ക് റവന്യൂ , സ്പോർട്സ് വകുപ്പുകളാണ് ലഭിച്ചത്. കെ ജെ ജോർജ്ജ് ( ഊർജ്ജം, ടുറിസം), എം ബി പാട്ടീൽ ( വ്യവസായം), സതീഷ് ജാർക്കിഹോളി( പൊതുമരാമത്ത്), കൃഷ്ണ ബൈരെ ഗൗഡ( ബംഗളുരു നഗര വികസനം ). സിദ്ധരാമയ്യ മന്ത്രിസഭയിൽ ഐ ടി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രിയങ്ക് ഖാർഗെയ്‌ക്ക് ( എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ മകൻ) ആ വകുപ്പിന് പുറമെ ആഭ്യന്തരവും ലഭിച്ചു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഡോക്ടർ ജി പരമേശ്വര ആയിരുന്നു ആഭ്യന്തരമന്ത്രി. യു ടി ഖാദർ (ആരോഗ്യം ), ഈശ്വർ ഖന്ദ്രെ (ഗ്രാമീണ വികസനം, പഞ്ചായത്ത് രാജ്), യതീന്ദ്ര(സിദ്ധരാമയ്യയുടെ മകൻ)-ബംഗളുരു ഒഴികെയുള്ള നഗരവികസനം, ബൈരതി സുരേഷ് (ഗതാഗതം), ശരൺ കുമാർ പാട്ടീൽ ( മെഡിക്കൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം ), കെ എച്ച് മുനിയപ്പ( ഭക്ഷ്യം, സിവിൽ സപ്ലൈസ്). സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുതിർന്ന നേതാവ് രാമലിംഗ റെഡിയ്ക്ക് അനുവദിച്ചത് ജലസേചന വകുപ്പാണ്. എന്നാൽ അദ്ദേഹം ആവശ്യപ്പെട്ടത് ബംഗളുരു നഗരവികസന വകുപ്പാണ്. qഅതാകട്ടെ കൃഷ്ണ ബൈരെ ഗൗഡയ്ക്കാണ് അനുവദിച്ചിട്ടുള്ളത്. അസംതൃപ്തി പരസ്യമായി പ്രകടമാക്കിയ രാമലിംഗ റെഡ്‌ഡി ചുമതല ഏറ്റെടുക്കാൻ കൂട്ടാക്കിയിട്ടില്ല. അദ്ദേഹത്തെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ശിവകുമാർ ശ്രമം നടത്തിയെങ്കിലും മന്ത്രിസ്ഥാനം രാജി വെച്ചിരിക്കുകയാണ് റെഡ്‌ഡി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img